മൂന്ന് ദിവസത്തോളം നിറം മങ്ങിയ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 303.15 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,261.18- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 98.40 പോയിന്റ് നേട്ടത്തിൽ 17,956.60- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഓഹരി വിപണിയിൽ ഏകദേശം 1,944 ഓഹരികൾ മുന്നേറുകയും, 1,456 ഓഹരികൾ ഇടിഞ്ഞും, 137 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
ഐടി, ഫിനാൻഷ്യൽ, ഓട്ടോ, മെറ്റൽ ഓഹരികളിലെ നേട്ടമാണ് ഇന്ന് ആഭ്യന്തര സൂചികകൾ ഉയരാൻ കാരണമായത്. അദാനി എന്റർപ്രൈസസ്, ടാറ്റ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്‌സ്, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമാണ് കൈവരിച്ചത്. അതേസമയം, ടൈറ്റൻ കമ്പനി, അപ്പോളോ ഹോസ്പിറ്റൽസ്, നെസ്‌ലെ ഇന്ത്യ, ലാർസൺ ആൻഡ് ടൂബ്രോ, ഐടിസി എന്നിവയുടെ ഓഹരികൾ നേരിയ തോതിൽ നിറം മങ്ങി. കൂടാതെ, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments