KollamLatest NewsKeralaNattuvarthaNews

‘സഹോദരന്റെ മുന്നിലേക്ക് മരിച്ചു വീഴുകയായിരുന്നു’: 16 കാരി ആര്യ കൃഷ്ണയ്ക്ക് സംഭവിച്ചത്, നടുങ്ങി നാട്ടുകാരും വീട്ടുകാരും

വർക്കല: പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞുപോയെന്ന കാരണത്താൽ ആത്മഹത്യ ചെയ്ത പതിനാറുകാരിയുടെ മരണത്തിൽ ഞെട്ടി നാട്ടുകാരും കുടുംബവും. വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ആര്യ കൃഷ്ണ(16 )യാണ് ജീവനൊടുക്കിയത്. പഠിക്കാൻ മിടുക്കിയായ ആര്യയ്ക്ക്, ക്രിസ്മസ് പരീക്ഷയിൽ മാർക്ക് കുറവായിരുന്നു. ഈ സങ്കടമാണ് പെൺകുട്ടിയുടെ ആത്മഹത്യയക്ക് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വർക്കല പുത്തൻചന്തയിൽ ജയകൃഷ്ണൻ-രത്നകുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആര്യ. പഴയചന്ത ജംഗ്ഷനിൽ പച്ചക്കറി കട നടത്തുന്നവരാണ് കുട്ടിയുടെ മാതാപിതാക്കൾ. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വൈകിട്ട് സ്കൂളിൽ നിന്നും ആര്യ കൃഷ്ണ അച്ഛന്റെ കടയിലേക്ക് എത്തിയിരുന്നു. തുടർന്ന് അഞ്ച് മുപ്പതോടെ കുട്ടിയുടെ മൂത്ത സഹോദരൻ ആര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് സഹോദരൻ തിരികെ കടയിലേക്ക് തിരിച്ചുപോയി.

മദ്യകുപ്പി വഴിയില്‍ നിന്ന് കളഞ്ഞ് കിട്ടിയതല്ല, വാങ്ങിയ ശേഷം മദ്യത്തില്‍ സുഹൃത്ത് വിഷം ചേര്‍ത്ത് നല്‍കി: വന്‍ ട്വിസ്റ്റ്

ആറുമണിയോടെ സ്കൂൾ വിട്ടുവന്ന രണ്ടാമത്തെ അനുജത്തിയുമായി സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറി പൂട്ടിക്കിടക്കുന്നതായി കണ്ടത്. തുടർന്ന് സമീപത്തെ ചെറിയ ചായിപ്പ് വഴി കിടപ്പുമുറിയിൽ എത്തിയ സഹോദരൻ കൃഷ്ണപ്രിയയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ഈ സമയം ഫാനിലെ കെട്ടഴിഞ്ഞ് കുട്ടി സഹോദരന്റെ മുന്നിലേക്ക് വീണു. തുടർന്ന് കുട്ടികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

അനധികൃത ബാനറുകളും കൊടികളും വയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം: ഹൈക്കോടതി ഉത്തരവ്

ബന്ധുക്കൾ എത്തി കുട്ടിയെ വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വർക്കല പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രാഥമികമായ അന്വേഷണത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതായാണ് നിഗമനമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ അസ്വാഭാവികമായി എന്തെങ്കിലുമുണ്ടോന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button