തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പില്‍ പഴയതുപോലെ ബിജെപി ക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ മുന്നിലെത്താമെന്നും ശശി തരൂര്‍ എം.പി.
‘കേരള പര്യടനമല്ല ഇപ്പോള്‍ താന്‍ നടത്തുന്നത്. കേരളം തന്റെ കര്‍മ്മഭൂമിയാണ്. ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നത്. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണ് ചെയ്യേണ്ടത്. ആരാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്, അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല’,തരൂര്‍ വ്യക്തമാക്കി.
അതേസമയം, കെപിസിസി എക്‌സിക്യൂട്ടീവില്‍ കോണ്‍ഗ്രസ് എം.പി ടി.എന്‍ പ്രതാപന് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇനി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പറയാന്‍ നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ എവിടെ മല്‍സരിക്കുമെന്ന് പറയുന്നതും പകരക്കാരനെ കണ്ടെത്തുന്നതും നോക്കി നില്‍ക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ തുറന്നടിച്ചു. സംഘടനയെ നോക്കുകുത്തിയാക്കുന്നത് ആരായാലും വച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ്.
Post Your Comments