ഉപഭോക്താക്കൾ കാത്തിരിക്കുന്ന സാംസംഗിന്റെ പുതിയ സീരീസായ സാംസംഗ് ഗാലക്സി എസ്23- യുടെ പ്രീ- ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. ആപ്പിളിനെ പോലും മറികടക്കുന്ന ഫീച്ചറുകൾ പുതിയ സീരീസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് സൂചന. ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഫെബ്രുവരി 1- നാണ് ഇന്ത്യൻ വിപണിയിൽ സാംസംഗ് ഗാലക്സി എസ്23 സീരീസ് ലോഞ്ച് ചെയ്യുക. അതേസമയം, ഈ ഹാൻഡ്സെറ്റുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
പുതിയ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഫീച്ചറുകളാണ് ഉൾക്കൊള്ളിക്കുക. പ്രീ- ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും, ഇതിനോടൊപ്പം തന്നെ ഒട്ടനവധി ഓഫറുകളും ലഭ്യമാണ്. ഇന്ത്യയിൽ 5,000 രൂപ മൂല്യമുള്ള ഇ- വൗച്ചറുകൾ ലഭിക്കുന്നതാണ്. പ്രീ- ബുക്കിംഗ് നടത്തുമ്പോൾ ടോക്കൺ തുകയായി 2,000 രൂപ മുൻകൂർ അടയ്ക്കേണ്ടതുണ്ട്. ഈ തുക ഫോൺ വാങ്ങിയ ശേഷം കുറച്ചു തരുന്നതാണ്. സാംസംഗ് ഗാലക്സി എസ്23 സീരീസിൽ സാംസംഗ് ഗാലക്സി എസ്23, സാംസംഗ് ഗാലക്സി എസ്23 പ്ലസ്, സാംസംഗ് ഗാലക്സി എസ്23 അൾട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
Also Read: കിടപ്പുമുറിയിൽ കുടുങ്ങിയ രണ്ടര വയസുകാരന് രക്ഷകരായി അഗ്നിരക്ഷാസേന
Post Your Comments