PalakkadNattuvarthaLatest NewsKeralaNews

ധോണിയിൽ വീണ്ടും പി ടി 7 ഇറങ്ങി : ഇത്തവണയെത്തിയത് രണ്ട് ആനകളോടൊപ്പം, ഭീതിയിൽ നാട്ടുകാർ

ഇന്നലെ രാത്രിയോടെ രണ്ട് കാട്ടാനകൾക്കൊപ്പമാണ് ഇത്തവണ കാട്ടാന എത്തിയത്

പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും പി ടി 7 ഇറങ്ങി. ഇന്നലെ രാത്രിയോടെ രണ്ട് കാട്ടാനകൾക്കൊപ്പമാണ് ഇത്തവണ കാട്ടാന എത്തിയത്. ഒരു കൊമ്പനും പിടിയാനയുമാണ് പി ടി സെവനൊപ്പമുള്ളത്.

Read Also : ഐപിഎൽ ടെലികാസ്റ്റിംഗിന്റെ സാധ്യത തേടി റിലയൻസ്, ജിയോ സിനിമ ആപ്പിൽ സൗജന്യമായി ഐപിഎൽ കാണാൻ അവസരം ലഭിച്ചേക്കും

അതേസമയം, പി ടി 7 തുടർച്ചയായി ഇറങ്ങുന്നതിനാൽ ഭീതിയിലാണ് നാട്ടുകാർ. പലരും തലനാരിഴയ്ക്കാണ് കാട്ടാനയിൽ നിന്ന് രക്ഷപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനകളെ കാട് കയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. വലിയ ആശങ്കയിലാണ് ജനങ്ങൾ.

പലപ്പോഴും അതിരാവിലെ ജോലിക്ക് പോകുന്നവരാണ് ആനയുടെ മുന്നിൽപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ, വൈകീട്ട് ആറ് മണിയ്ക്ക് ശേഷം ഇവിടെയുള്ളവർ പുറത്തിറങ്ങാറില്ല. ഇവിടെ വച്ചാണ് രണ്ട് മാസങ്ങൾക്ക് മുമ്പ് പ്രഭാത നടത്തത്തിനിറങ്ങിയ ആളെ ആന ചവിട്ടിക്കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button