
കാട്ടാക്കട: അഗസ്ത്യവനത്തിലെ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ. നാഗർകോവിൽ ജില്ലയിൽ കുലശേഖരം സ്വദേശി അജിത് (40) ആണ് പൊലീസ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം ആണ് കേസെടുത്തത്.
ഒരു സ്കൂൾ വിദ്യാർത്ഥിനിയടക്കം രണ്ടു പെൺകുട്ടികളാണ് പീഡനത്തിനിരയായത്. സാമൂഹ്യമാധ്യമം വഴിയാണ് സ്കൂൾ വിദ്യാർത്ഥിനിയെ പ്രതി പരിചയപ്പെട്ടത്. ഈ രണ്ടു കുട്ടികളേയും കാണാതായ വിവരം മാതാപിതാക്കൾ പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളെ കണ്ടെത്തിയതും പീഡനവിവരം പുറത്തുവന്നതും.
സംഭവത്തിൽ, നെയ്യാർഡാം പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments