കൊല്ലം: നഗരമധ്യത്തിൽ ചാരായ വിൽപന നടത്തിയ ഒരാൾ എക്സൈസ് പിടിയിൽ. മുണ്ടയ്ക്കൽ തെക്കേവിള മാടൻനട റെയിൽവേ ഗേറ്റിന് പടിഞ്ഞാറ് വശം ദേവിനഗർ44-ൽ തോന്നലിൽ കിഴക്കതിൽ വീട്ടിൽ കുഞ്ഞുമോനാണ് (63) എക്സൈസ് പിടിയിലായത്. ഇയാളുടെ വീട്ടിൽ സൂക്ഷിച്ച 20 ലിറ്റർ ചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 205 ലിറ്റർ കോടയും പിടിച്ചെടുത്തിട്ടുണ്ട്.
Read Also : വയോധികയോട് കൊടും ക്രൂരത : സ്വത്ത് തട്ടിയെടുക്കാന്‍ തൊഴുത്തില്‍ ചങ്ങലക്കിട്ട് ക്രൂരമായി മർദ്ദിച്ചു
പ്രതിയുടെ വീട്ടിൽ വ്യാഴാഴ്ച രാവിലെ എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. ചാരായം നിർമിച്ച് വിദൂര സ്ഥലങ്ങളിലും പള്ളിത്തോട്ടം, മുണ്ടക്കൽ ബീച്ച് ഭാഗങ്ങളിലും എത്തിച്ചു വിൽപന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. ഒരുമാസമായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു പ്രതി.
കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. രാജുവിന്റെ നേതൃത്വത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ എസ്. വിനയകുമാർ, എം. സുരേഷ് കുമാർ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) മിനേഷ്യസ്, സിവിൽ എക്സൈസ് ഓഫിസർമാരായ എച്ച്. രജീഷ്, ബി. ജയകൃഷ്ണൻ, മനു കെ. മണി, വനിത സിവിൽ എക്സൈസ് ഓഫിസർ ഷീജാകുമാരി, എക്സൈസ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments