ഷാർജ: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ. ആളുകളെ അപകീർത്തിപ്പെടുത്താനും സദാചാര ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായതു പങ്കുവയ്ക്കാനും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചാൽ ജയിൽ ശിക്ഷയും പിഴയും ലഭിക്കും. 2.5 – 5 ലക്ഷം ദിർഹം വരെയായിരിക്കും പിഴ ചുമത്തുക.
ഫെഡറൽ നിയമം 34 പ്രകാരമാണ് ഇത്തരം കുറ്റങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക. സാമൂഹ്യ മാദ്ധ്യമങ്ങളിലെ മോശം ഇടപെടലുകളെ കുറിച്ച് കഴിഞ്ഞ വർഷം 85 പരാതികളാണ് ഷാർജ പോലീസിന് ലഭിച്ചത്.
മര്യാദകെട്ട രീതിയിൽ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നവർക്കും, വ്യക്തികളുടെ സാമൂഹിക പദവി, കീർത്തി, അഭിമാനം എന്നിവ ഹനിക്കുന്ന പ്രവർത്തികളിലേർപ്പെടുന്നവർക്കും കനത്ത പിഴ നൽകേണ്ടി വരും. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയ 85 പേർക്കെതിരെയും, മാനഹാനി വരുത്തിയ 6 പേർക്കെതിരെയും കഴിഞ്ഞ വർഷം സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Post Your Comments