
തലയോലപ്പറമ്പ്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നയാൾ അറസ്റ്റിൽ. വെള്ളൂർ കല്ലുവേലിയിൽ അനില്‍ ചാക്കോ (27) ആണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഇയാളും സുഹൃത്തുക്കളും ചേർന്ന് എറണാകുളം സ്വദേശി സഞ്ജയ് സത്യൻ എന്നയാളെ ചെറുകര പയ്യപ്പള്ളി ഭാഗത്ത് തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
Read Also : ദിവസവും ഒരു പിടി നിലക്കടല കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
കൂട്ടുപ്രതികളായ അഭിജിത്ത് സുരേഷ്, സ്റ്റെഫിൻ തോമസ് എന്നിവരെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന അനില്‍ ചാക്കോയെ തൊടുപുഴ ഭാഗത്തു നിന്നാണ് പിടികൂടിയത്. ഇയാളെ പിടികൂടിയതോടുകൂടി കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.
തലയോലപ്പറമ്പ് സ്റ്റേഷൻ എസ്ഐ ടി.ആർ. ദീപു, സുദർശനൻ, സുശീലൻ, സിപിഒ സ്വപ്ന എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments