ആഭ്യന്തര സൂചികകൾ സമ്മർദ്ദത്തിലായതോടെ തുടർച്ചയായ മൂന്നാം ദിനവും ഓഹരി വിപണി നഷ്ടത്തിൽ അവസാനിപ്പിച്ചു. സെൻസെക്സ് 147.51 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,958.99- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 0.21 ശതമാനം ഇടിഞ്ഞ് 17,858.20- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഓഹരി വിപണിയിൽ നിരവധി കമ്പനികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.31 പോയിന്റ് താഴ്ന്ന് 31,360.10- ലും, സ്മോൾക്യാപ് സൂചിക 9,647.65- ലും വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റിയിൽ ഇന്ന് ദിവിസ് ലബോറട്ടറീസ്, റിലയൻസ് ഇൻഡസ്ട്രീസ്, ബിപിസിഎൽ, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയുടെ ഓഹരികൾ കുത്തനെ ഇടിയുകയായിരുന്നു. അതേസമയം, എസ്‌ബിഐ ലൈഫ്, അൾട്രാടെക് സിമന്റ് കമ്പനി, എച്ച്‌സിഎൽ ടെക്‌നോളജീസ്, ലാർസൻ ആൻഡ് ടൂബ്രോ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയുടെ ഓഹരികൾ മികച്ച നേട്ടമാണ് കൊയ്തത്.
Also Read: പണം അയക്കാൻ പ്രവാസി ഇന്ത്യക്കാർ ഇനി കഷ്ടപ്പെടേണ്ട, യുപിഐ മുഖാന്തരം പേയ്മെന്റുകൾ നടത്താൻ അവസരം
Post Your Comments