MollywoodLatest NewsKeralaNewsEntertainment

ഒരു തിരുമേനി കച്ചോടം പൂട്ടി പോകാൻ തീരുമാനിച്ചപ്പോൾ കരഞ്ഞ നവോത്ഥാന കേരളം സ്ത്രീകൾക്ക് നേരെയുള്ള ഈ അതിക്രമം കണ്ടില്ല !!

കേരളം ഇപ്പോഴും ഭ്രാന്താലയമാണ്..ഇത് ദൈവം ഉപേക്ഷിച്ച നാട്

സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദവും പഴയിടം മോഹനൻ നമ്പൂതിരി ഇനി യുവജനോത്സവ വേദിയിൽ ഭക്ഷണം തയാറാക്കാൻ ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.ഈ വിഷയത്തിൽ ജാതി കണ്ടവർ ആരും യഥാർത്ഥ ജാതി വെറിയൻമാർ സ്ത്രീകളെകൊണ്ട് കക്കൂസ് കഴികിച്ചതും അതിന്റെ പേരിൽ സമരം നടക്കുന്നതും അറിഞ്ഞില്ലേ എന്ന് പരിഹസിച്ച് നടൻ ഹരീഷ് പേരടി.

read also: മഴയത്ത് അഭ്യാസപ്രകടനം നടത്തി: 90 വാഹനങ്ങൾ കണ്ടുകെട്ടി പോലീസ്

നടന്റെ കുറിപ്പ്

ഒരു തിരുമേനി കച്ചോടം പൂട്ടി പോകാൻ തീരുമാനിച്ചപ്പോൾ കേരളത്തിലെ മൊത്തം രാഷ്ട്രിയക്കാരും പുരോഗമനക്കാരും അത് ജാതി വെറിയാണെന്ന് പറഞ്ഞു കരയുന്നു…യഥാർത്ഥ ജാതി വെറിയൻമാർ ഈ പാവം സ്ത്രീകളെകൊണ്ട് കക്കൂസ് കഴികിച്ചിട്ടും അതിന്റെ പേരിൽ സമരം തുടങ്ങിയിട്ടും മാസം ഒന്ന് കഴിഞ്ഞു…നവോത്ഥാന കേരളത്തിന് കരയാൻ ഇപ്പോഴും സമയം കിട്ടിയിട്ടില്ല…സവർണ്ണത എത്ര സമർത്ഥമായാണ് എല്ലാ വിപ്ലവ പ്രസ്ഥാനങ്ങളെയും കപട പുരോഗമനവാദികളെയും ഭരിക്കുന്നത്..വിവേകാനന്ദ സ്വാമി..മാപ്പ്..കേരളം ഇപ്പോഴും ഭ്രാന്താലയമാണ്..ഇത് ദൈവം ഉപേക്ഷിച്ച നാട് …

shortlink

Related Articles

Post Your Comments

Related Articles


Back to top button