ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരില്‍ ഫാറ്റിലിവറിന് സാധ്യതയെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ കെക്ക് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ക്ലിനിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജി ആന്‍ഡ് ഹെപ്പറ്റോളജി എന്ന മെഡിക്കല്‍ മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഫാസ്റ്റ്ഫുഡിന്റെ അമിത ഉപഭോഗം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവറുണ്ടാക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.
കരളില്‍ കൊഴുപ്പടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍. സ്ഥിരമായി ഫാസ്റ്റ്ഫുഡ് കഴിക്കുന്നവരില്‍, അവരില്‍ അമിതവണ്ണവും പ്രമേഹവും കൂടി ഉണ്ടെങ്കില്‍, അക്കൂട്ടരില്‍ ഫാറ്റിലിവറിനുള്ള സാധ്യത ഏറെ കൂടുതലാണെന്നും പഠനം പറയുന്നു. ദിവസേന ഉള്ളിലെത്തുന്ന കലോറിയുടെ 20 ശതമാനമോ അതിലധികമോ ജങ്ക്ഫുഡില്‍ നിന്നാണെങ്കില്‍ ഇക്കൂട്ടര്‍ക്ക് രോഗ സാധ്യത ഉറപ്പാണെന്നും പഠനം പറയുന്നു.
ആരോഗ്യവാനായ ഒരാളുടെ കരളില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് കൊഴുപ്പ് കാണപ്പെടുക. ഇതില്‍ നിന്നും ചെറിയ വ്യതിയാനം ഉണ്ടായാല്‍ പോലും രോഗ സാധ്യത ഉണ്ടെന്നാണ് ഹെപ്പറ്റോളജിസ്റ്റും പഠനത്തിന്റെ മുഖ്യഗവേഷകയുമായ ആനി കര്‍ദാഷിയന്‍ പറയുന്നത്. അതിനാല്‍ പരമാവധി റെസ്റ്റോറെന്റുകളില്‍ നിന്നുമുള്ള ഭക്ഷണം കഴിക്കാതിരിക്കാനും അവര്‍ ഓര്‍മ്മപ്പെടുത്തുന്നു. ഏകദേശം 4000 ഫാറ്റിലിവര്‍ രോഗികളില്‍ നടത്തിയ പരിശോധനയിലാണ് 52 ശതമാനം പേരും ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരാണെന്ന് കണ്ടെത്തിയത്.
Post Your Comments