ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യാത്രയുടെ സമാപനത്തിന് 21 പാർട്ടികളെ രാഹുൽ ഗാന്ധി ക്ഷണിച്ചുവെന്നും സീതാറാം യെച്ചൂരിക്കും യാത്രക്ക് ക്ഷണം ലഭിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
തൃണമൂൽ കോൺഗ്രസ്, നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ്, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി, മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടി തുടങ്ങിയ പാർട്ടികൾക്കെല്ലാം ഭാരത് ജോഡോ യാത്രക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ, ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള ആം ആദ്മി പാർട്ടിയെ ക്ഷണിച്ചവരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് നേരത്തെ ചർച്ചയായിരുന്നു.
Post Your Comments