സംസ്ഥാനത്ത് ആദ്യമായി 5ജി സേവനം ആരംഭിക്കാനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലാദ്യമായി കൊച്ചിയിലാണ് 5ജി സേവനം ആരംഭിക്കാൻ എയർടെൽ പദ്ധതിയിടുന്നത്. നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിനനുസരിച്ച് ഉപഭോക്താക്കൾക്ക് ഘട്ടം ഘട്ടമായി 5ജി പ്ലസ് സേവനങ്ങൾ ലഭിക്കുമെന്ന് എയർടെൽ വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് 5ജി ലഭിക്കാൻ സിം അപ്ഗ്രേഡ് ചെയ്യേണ്ടതില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 5ജി സപ്പോർട്ട് ചെയ്യുന്ന മൊബൈൽ ഫോണുകളിൽ മറ്റു ചെലവൊന്നും കൂടാതെ തന്നെ വേഗമേറിയ 5ജി സേവനങ്ങൾ ആസ്വദിക്കാനാകുന്നതാണ്. ‘കേരളത്തിലെ എല്ലാ നഗരങ്ങളിലും 5ജി പ്ലസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് കമ്പനി’, ഭാരതി എയർടെൽ കേരള സിഒഒ അമിത് ഗുപ്ത പറഞ്ഞു.
Also Read: നിർത്തിയിട്ടിരുന്ന ബസിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയില്‍
5ജി സേവനങ്ങൾ ലഭിക്കാൻ നിലവിലുള്ള ഡാറ്റ മതിയാകും. 5ജി സപ്പോർട്ട് ചെയ്യുന്ന എല്ലാ ആൻഡ്രോയിഡ്, ആപ്പിൾ ഉപകരണങ്ങളിലും എയർടെൽ 5ജി പ്ലസ് സേവനങ്ങൾ ലഭിക്കുന്നതാണ്. നിലവിൽ, രാജ്യത്തെ വിവിധ നഗരങ്ങളിൽ എയർടെൽ 5ജി സേവനം ലഭ്യമാണ്.
Post Your Comments