KasargodKeralaNattuvarthaLatest NewsNews

കാ​​​സ​​​ര്‍​ഗോ​​​ഡ് പന്നിഫാമിൽ ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

കാ​​​ട്ടു​​​കു​​​ക്കെ​​​യി​​​ലെ ക​​​ര്‍​ഷ​​​ക​​​നാ​​​യ മ​​​നു സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ പ​​​ന്നി​​ഫാ​​​മി​​​ലാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്

കാ​​​സ​​​ര്‍​ഗോ​​​ഡ്: എ​​​ന്‍​മ​​​ക​​​ജെ കാ​​​ട്ടു​​​കു​​​ക്കെ​​​യി​​​ല്‍ പ​​​ന്നി​​​ക​​​ളെ ബാ​​​ധി​​​ക്കു​​​ന്ന വൈ​​​റ​​​സ് രോ​​​ഗ​​​മാ​​​യ ആ​​​ഫ്രി​​​ക്ക​​​ന്‍ പ​ന്നി​പ്പ​നി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ​​​ജി​​​ല്ലാ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ ഓ​​​ഫീ​​​സ​​​ര്‍ ആണ് ഇക്കാര്യം അ​​​റി​​​യി​​​ച്ചത്. കാ​​​ട്ടു​​​കു​​​ക്കെ​​​യി​​​ലെ ക​​​ര്‍​ഷ​​​ക​​​നാ​​​യ മ​​​നു സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ പ​​​ന്നി​​ഫാ​​​മി​​​ലാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

Read Also : നിർത്തിയിട്ടിരുന്ന ബസിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയില്‍ 

ഫാ​​​മി​​​ലു​​​ള്ള പ​​​ന്നി​​​ക​​​ള്‍ അ​​​ഞ്ചു ദി​​​വ​​​സം മു​​​മ്പ് കൂ​​​ട്ട​​​ത്തോ​​​ടെ ച​​​ത്തിരുന്നു. തുടർന്ന്, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് നടത്തിയ പ​​​രി​​​ശോ​​​ധ​​​നയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തുടർന്ന്, ഇ​​​വി​​​ടെ ച​​​ത്ത പ​​​ന്നി​​​യെ പോ​​​സ്റ്റ്മോ​​​ര്‍​ട്ടം ന​​​ട​​​ത്തി സാ​​​മ്പി​​​ളു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ച്ച് ഭോ​​​പ്പാ​​​ലി​​​ലെ ഹൈ ​​​സെ​​​ക്യൂ​​​രി​​​റ്റി ലാ​​​ബി​​​ലേ​​​ക്ക് അ​​​യ​​​ക്കു​​​ക​​​യും പ​​​ന്നി​​​പ്പ​​​നി​​​യാ​​​ണെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ല്‍ ഈ ​​​ഫാ​​​മി​​​ല്‍ 532 പ​​​ന്നി​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

പ്രദേശത്ത് രോ​​​ഗ​​​വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ജി​​​ല്ലാ ക​​​ള​​​ക്‌​​​ട​​​റു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന എ​​​ഡി​​​എം എ.​​​കെ.​ രാ​​​മേ​​​ന്ദ്ര​​​ന്‍ അ​​​റി​​​യി​​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button