ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാലം കൂടിയാണ് ശൈത്യകാലം. ഇക്കാലയളവിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം മന്ദഗതിയിൽ ആകാറുണ്ട്. ശൈത്യകാലത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രകടമാകുന്നത് നമ്മുടെ ചർമ്മത്തിൽ തന്നെയാണ്. ഈ സമയത്ത് മിക്ക ആളുകളുടെയും ചർമ്മം വരണ്ടുണങ്ങുന്നു. ഇതോടൊപ്പം തന്നെ തണുപ്പുകാലത്ത് ചർമ്മ രോഗങ്ങൾ വർദ്ധിക്കുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന ചർമ്മ രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണെന്ന് പരിചയപ്പെടാം.
- ചർമ്മരോഗം ഉള്ളവർ സോപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് പലതരത്തിലുള്ള അലർജിയിൽ നിന്നും ആശ്വാസം പകരും
- തണുപ്പുകാലത്ത് ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്ന ശീലമുള്ളവരാണെങ്കിൽ, കുളി കഴിഞ്ഞതിനുശേഷം ഉടൻ തന്നെ ചർമ്മത്തിൽ മോയിസ്ചറൈസറുകൾ ഉപയോഗിക്കേണ്ടതാണ്.
- വരണ്ട ചർമ്മം ഉള്ളവർ ദിവസവും ഒന്നോ രണ്ടോ തവണ മോയ്സ്ചറൈസറുകൾ പുരട്ടാവുന്നതാണ്.
- എണ്ണമയമുള്ള ചർമ്മം ഉള്ളവർ മോയിസ്ചറൈസറുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പരമാവധി ഓയിൽ ഫ്രീ മോയ്സ്ചറൈസറുകൾ തിരഞ്ഞെടുക്കുക.
- കുളിക്കുന്നതിനു മുൻപ് ചർമ്മരോഗം ഉള്ളവർ ശരീരത്തിൽ എണ്ണ പുരട്ടാൻ പാടില്ല. ഇത് ശരീരം കൂടുതൽ വരണ്ടതാക്കുന്നു.
Also Read: കൊല്ലത്ത് ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി
Post Your Comments