KeralaLatest NewsNews

സപ്ലൈകോ: സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ ഇനി റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തില്ല, പകരം ഈ സംവിധാനം

സബ്സിഡി വഴി സാധനങ്ങൾ വാങ്ങുമ്പോൾ സാധാരണയായി റേഷൻ കാർഡ് നമ്പറാണ് രേഖപ്പെടുത്താറുള്ളത്

സംസ്ഥാനത്ത് സപ്ലൈകോ മുഖാന്തരം സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ ഇനിമുതൽ പുതിയ സംവിധാനം. റിപ്പോർട്ടുകൾ പ്രകാരം, സാധനങ്ങൾ വാങ്ങുമ്പോൾ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തുന്നതിന് പകരം, ബാർകോഡ് സ്കാനിംഗ് സംവിധാനമാണ് നടപ്പാക്കുക. ഇത് സംബന്ധിച്ചുളള നിർദ്ദേശങ്ങൾ ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ ഔട്‌ലെറ്റ് എന്നിവിടങ്ങളിലെ മാനേജർമാർക്ക് സപ്ലൈകോ ഇതിനോടകം നൽകിയിട്ടുണ്ട്. വൈകാതെ തന്നെ സൂപ്പർ മാർക്കറ്റുകളിലും, മാവേലി സൂപ്പർ സ്റ്റോറുകളിലും ബാർകോഡ് സ്കാനിംഗ് സംവിധാനം നടപ്പാക്കുന്നതാണ്.

സബ്സിഡി വഴി സാധനങ്ങൾ വാങ്ങുമ്പോൾ സാധാരണയായി റേഷൻ കാർഡ് നമ്പറാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ, ഉപഭോക്താക്കളുടെ സമ്മതമില്ലാതെ റേഷൻ കാർഡ് നമ്പർ എന്റർ ചെയ്ത് സബ്സിഡി ദുരുപയോഗം ചെയ്യുന്നുവെന്നത് സംബന്ധിച്ചുള്ള ഒട്ടനവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബാർകോഡ് സ്കാനിംഗ് സംവിധാനം നടപ്പാക്കാൻ സപ്ലൈകോ രംഗത്ത് എത്തിയത്. ബാർകോഡ് സ്കാനർ ഉപയോഗിച്ച് കാർഡ് നമ്പർ എന്റർ ചെയ്യുമ്പോൾ തെറ്റുകൾ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.

Also Read: ഒമാൻ സുൽത്താന് അഭിനന്ദനം അറിയിച്ച് യുഎഇ നേതാക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button