ന്യൂഡൽഹി: ആർത്തവ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകയായ ഷൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി ഫയൽ ചെയ്തത്.
ഹൃദയാഘാതം സംഭവിക്കുന്ന വ്യക്തിക്ക് അനുഭവപ്പെടുന്നതിന് സമാനമായ വേദനയാണ് ആർത്തവ ദിനങ്ങളിൽ പെൺകുട്ടികളും സ്ത്രീകളും നേരിടുന്നതെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് വ്യക്തമാക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്റെ പഠന റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ആർത്തവ വേദനയുണ്ടാകുമ്പോൾ ജീവനക്കാരിയുടെ ഉത്പാദനക്ഷമത കുറയുമെന്നും ഇത് ജോലിയെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ സൊമാറ്റോ, സ്വിഗ്ഗി, ബൈജൂസ്, മാഗ്സ്റ്റർ, ഇൻഡസ്ട്രി, എആർസി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങൾ ശമ്പളത്തോട് കൂടിയ ആർത്തവ അവധി സ്ത്രീകൾക്ക് നൽകുന്നുണ്ടെന്നും ഹർജിക്കാരി കൂട്ടിച്ചേർത്തു.
Post Your Comments