Latest NewsNewsMenLife StyleHealth & Fitness

ലൈംഗികതയോട് താത്പര്യം കുറഞ്ഞ പുരുഷന്മാരിൽ കാൻസർ മരണനിരക്കും മറ്റ് രോ​ഗങ്ങൾ മൂലമുള്ള മരണനിരക്കും കൂടുതലായേക്കാം: പഠനം

ലൈംഗികതയോട് താത്പര്യം കുറഞ്ഞ പുരുഷൻമാർക്ക് ആയുസ് കുറഞ്ഞേക്കാമെന്ന് ജാപ്പനീസ് ​ഗവേഷകർ. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും ​ഗവേഷകർ പറയുന്നു. യമഗത സർവകലാശാലയിലെ ഗവേഷക സംഘം ജപ്പാനിലെ 20,969 ആളുകളിലാണ് (8,558 പുരുഷന്മാരും 12,411 സ്ത്രീകളും) പഠനം നടത്തിയത്. ​

ഗവേഷണത്തിന്റെ ആരംഭത്തിൽ ഒരു ചോദ്യാവലി നൽകിയിരുന്നു. വർഷങ്ങൾക്കുശേഷം ഒരു തുടർ സർവേ നടത്തുകയും ചെയ്തു. ലൈംഗികതയോട് താൽപ്പര്യക്കുറവ് ഉള്ള പുരുഷന്മാരിൽ കാൻസർ മരണനിരക്കും മറ്റ് രോ​ഗങ്ങൾ മൂലമുള്ള മരണനിരക്കും കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി.

ലൈംഗിക പ്രവർത്തികളും ലൈംഗിക സംതൃപ്തിയും പ്രായമായവരുടെ മാനസിക ആരോഗ്യവുമായും ശാരീരിക ആരോ​ഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നതായും പഠനം കണ്ടെത്തി. മനുഷ്യരുടെ ലൈംഗിക താത്പര്യവും ആയുസും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഇതുവരെ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും ഇത്തരത്തിലുള്ള ആദ്യത്തെ പഠനമാണ് ഇതെന്നും യമഗത സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാട്ടി.

ഡിസോയുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കി, വിലയും സവിശേഷതയും അറിയാം
പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ലൈംഗികതയോട് താത്പര്യക്കുറവ് കാണുന്നതെന്നും പക്ഷേ, പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത് വലിയ തോതിലുള്ള മരണനിരക്കിന് കാരണമാകുന്നില്ലെന്നാണ് പഠനത്തിൽ കണ്ടെത്തിയതെന്നും ​ഗവേഷകർ പറയുന്നു. പുരുഷന്മാർക്കിടയിലെ ലൈംഗിക താൽപര്യക്കുറവ് അനാരോഗ്യകരമായ ജീവിതശൈലിയുമായും ബന്ധപ്പെട്ടിരിക്കാമെന്നും ലൈംഗിക താത്പര്യം ചില മനഃശാസ്ത്രപരമായ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ​ഗവേഷകർ ‌ചൂണ്ടിക്കാട്ടി

‘ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ ഇനിയും നിരവധി ഗവേഷണങ്ങൾ ആവശ്യമായി വരും, എന്നാൽ ഇതുപോലൊരു കണ്ടെത്തൽ നടത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്’, ഗവേഷകർ കൂട്ടിച്ചേർത്തു. തങ്ങളുടെ സാമ്പിളിൽ, LGBTQ കമ്യൂണിറ്റിയിൽ പെട്ട ഏകദേശം 200 പേർ ഉണ്ടായിരുന്നു എന്നും ഗവേഷകർ പറഞ്ഞു.

നൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി: ജിലേബി ബാബയ്ക്ക് തടവുശിക്ഷ

ഈ പഠനത്തിലെ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽ‌കാൻ അവർക്ക് ചില പരിമിതികൾ ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് ഭാവിയിൽ ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടക്കണമെന്നും ​ഗവേഷകർ പറഞ്ഞു. പഠനത്തിൽ പല പരിമിതികളും ഉണ്ടായിരുന്നെങ്കിലും പ്രായമായവരുടെ ആരോ​ഗ്യത്തിൽ ലൈംഗിക താത്പര്യത്തിനുള്ള പങ്കിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തണമെന്ന് ഗവേഷകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button