ഇടുക്കി: പൂച്ചപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. വണ്ടന്മേടിന് സമീപം ആമയാറിൽ ആണ് സംഭവം. ആമയാർ ഇരട്ടപ്പാലത്തിന് സമീപം റോഡരികിലാണ് ജഡം കണ്ടെത്തിയത്.
തമിഴ്നാട് വനമേഖലയിൽ നിന്നും ഏലത്തോട്ടത്തിലൂടെ കടന്ന് വന്നതാകാമെന്നാണ് നിഗമനം. വാഹനം ഇടിച്ചാണ് പൂച്ചപ്പുലി ചത്തത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ജഡം തേക്കടിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തും.
പൂച്ചപ്പുലിയെ കുറിച്ചറിയാം
ശരീരത്തില്‍ പുള്ളിപ്പുലിയുടേതിന് സമാനമായ പുള്ളികള്‍ ഉള്ളതിനാലാണ് ഇവയെ പുലിപ്പൂച്ച അഥവാ പൂച്ചപ്പുലി എന്ന് വിളിക്കുന്നത്. പുലിപ്പൂച്ച എന്നും പൂച്ചപ്പുലി എന്നും അറിയപ്പെടുന്ന സസ്തനി വര്‍ഗ്ഗത്തില്‍പ്പെടുന്ന ഇവ ഏഷ്യയില്‍ പൊതുവെ കാണപ്പെടുന്നവയാണ്. കേരളത്തിലും ഇവയെ സാധാരണയായി കണ്ടുവരുന്നു.
Post Your Comments