Latest NewsKeralaNews

വീൽചെയറിലും ക്രെച്ചസുകളിലും തളച്ചിട്ടവർക്കായി വേറിട്ട ഒരു യാത്രയൊരുക്കി കെ.എസ്.ആർ‌.ടി.സി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ

കോഴിക്കോട്: വീൽചെയറിലും ക്രെച്ചസുകളിലും തളച്ചിട്ടവർക്കായി വേറിട്ട ഒരു യാത്രയൊരുക്കി കെ.എസ്.ആർ‌.ടി.സി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 40 ഓളം കുട്ടികളെ പുറംലോക കാഴ്ചയ്ക്കായി എറണാകുളത്തേക്ക് ഒരു യാത്ര ഒരുക്കി.

സർക്കാരിൻ്റെ ബോട്ടിൽ യാത്രയും സുഭാഷ് പാർക്ക്, ലുലു മാൾ തുടങ്ങിയ സ്ഥലങ്ങളിലെ സന്ദർശനവും എല്ലാ തരത്തിലും അവർക്ക് മറക്കാനാകാത്ത നിമിഷങ്ങളാണ് സമ്മാനിച്ചത്.

ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ഭരണ സമിതി അംഗങ്ങൾ, ഐ.സി.ഡി.എസ് സൂപ്പർവൈസർ  നിഷ, ബി.ടി.സി കോഴിക്കോട് ജില്ലാ  കോഡിനേറ്റർ  ബിന്ദു’ സഹപ്രവർത്തകരായ റോബിൻ ജോസ് ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button