Latest NewsNewsBusiness

രാജ്യത്തെ ഗ്രാമീണ പ്രദേശങ്ങളിൽ സൗജന്യ ഡിഷ് ഡിടിഎച്ച് സെറ്റ്ടോപ് ബോക്സുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ

എട്ട് ലക്ഷത്തിലധികം സൗജന്യ ഡിഷ് ഡിടിഎച്ച് സെറ്റ്ടോപ് ബോക്സുകൾ വിതരണം ചെയ്യാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്

ഗ്രാമീണ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ ഉന്നമനത്തിന്റെ പാതയിലെത്തിക്കാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഗ്രാമീണ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എട്ട് ലക്ഷത്തിലധികം സൗജന്യ ഡിഷ് ഡിടിഎച്ച് സെറ്റ്ടോപ് ബോക്സുകൾ വിതരണം ചെയ്യാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആകാശവാണി, ദൂരദർശൻ എന്നിവ ഉൾപ്പെടെയുള്ള പൊതുമേഖലാ പ്രക്ഷേപണ- സംപ്രേഷണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് സെറ്റ്ടോപ് ബോക്സുകളുടെ വിതരണം.

പ്രധാനമായും രാജ്യത്തെ അതിർത്തി പ്രദേശങ്ങളിലും പിന്നോക്ക ജില്ലകളിലും ഉൾഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും നക്സൽ ഭീഷണിയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങൾക്കാണ് 8 ലക്ഷത്തോളം സൗജന്യ ഡിഷ് ഡിടിഎച്ച് സെറ്റ്ടോപ് ബോക്സ് നൽകുക. ഇതിനുപുറമേ, ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഓൾ ഇന്ത്യ റേഡിയോ എഫ്എം കവറേജ് 80 ശതമാനത്തിലധികം വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. അടുത്തിടെ ബ്രോഡ്കാസ്റ്റ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്മെന്റ് സ്കീം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഈ സ്കീമിന് കീഴിലാണ് ഗ്രാമീണ മേഖലകളിൽ സൗജന്യ ഡിഷ് ഡിടിഎച്ച് സെറ്റ്ടോപ് ബോക്സ് വിതരണം ചെയ്യുന്നത്.

Also Read: യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു, വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി: കാരണം ഇത്

shortlink

Related Articles

Post Your Comments

Related Articles


Back to top button