Latest NewsCinemaNewsEntertainmentKollywood

‘തുനിവ്’ സിനിമയുടെ ആഘോഷത്തിനിടെ അപകടം; അജിത് ആരാധകന്‍ മരിച്ചു

ചെന്നൈ: എച്ച് വിനോദ് സംവിധാനം ചെയ്ത ‘തുനിവ്’ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ അജിത് ആരാധകന്‍ മരിച്ചു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് സംഭവം. സിനിമ കണ്ടിറങ്ങിയ ശേഷമുള്ള ആഘോഷങ്ങൾക്കിടെ ലോറിയിൽ നിന്ന് വീണാണ് യുവാവ് മരിച്ചത്. തിയേറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന ലോറിയില്‍ ചാടിക്കയറിയതായിരുന്നു ഇയാള്‍. എന്നാല്‍, നൃത്തം ചെയ്യുന്നതിനിടെ നില തെറ്റി താഴെ വീണു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം രോഹിണി തിയേറ്ററിന് സമീപം അജിതിന്റെയും വിജയിന്റെയും ആരാധകര്‍ ഏറ്റമുട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിജയ് ആരാധര്‍ ‘തുനിവി’ന്റെയും അജിത് ആരാധകര്‍ ‘വാരിസി’ന്റൈയും പോസ്റ്ററുകള്‍ കീറിയെറിഞ്ഞതാണ് വലിയ സംഘട്ടനത്തിന് കാരണമായിരിക്കുന്നത്. ചെന്നൈയിലെ തിയേറ്ററുകളിൽ എല്ലാം വൻ തിരക്കാണ്. പൊങ്കൽ ലക്ഷ്യമാക്കിയാണ് ഇരുചിത്രങ്ങളും റിലീസ് ചെയ്തിരിക്കുന്നത്. രണ്ട് ചിത്രത്തിനും വൻ ഹൈപ്പുണ്ട്, അത് തിയേറ്ററിലും കാണാൻ കഴിയുന്നുണ്ട്. ഇരുചിത്രങ്ങളുടെയും ഫാന്‍സ് ഷോകള്‍ തമിഴ്നാട്ടില്‍ അര്‍ധരാത്രിയോടെ തന്നെ പൂര്‍ത്തിയായിരുന്നു.

വാരിസിന്‍റെ വേള്‍ഡ് പ്രീമിയര്‍ ചെന്നൈ സത്യം സിനിമാസില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് തുടങ്ങി രാത്രിയോടെ പൂര്‍ത്തിയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതിനാല്‍ തന്നെ വലിയതോതിലുള്ള അഭിപ്രായങ്ങളും റിവ്യൂകളുമാണ് വാരിസിന് ലഭിച്ചുവരുന്നത്. വാരിസ് കളര്‍ഫുള്ളും വിനോദിപ്പിക്കുന്നതുമാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല ട്വീറ്റ് ചെയ്തു. അച്ഛന്‍- മകന്‍ തര്‍ക്കമാണ് ചിത്രത്തെ നയിക്കുന്നതെന്നും ചിത്രം ദളപതി ഷോ ആണെന്നും ബാല പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button