KollamKeralaNattuvarthaLatest NewsNews

റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ല്‍ യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍പ്പിച്ചു : മധ്യവയസ്കൻ അറസ്റ്റിൽ

ചാ​ത്തി​നാം​കു​ളം സ്വ​ദേ​ശി സ​ജീ​വ​നാ​ണ് (54)പൊലീസ് പിടിയിലായത്

ശാ​സ്താം​കോ​ട്ട: റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ല്‍ യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍പ്പിച്ച​യാ​ള്‍ പി​ടി​യി​ല്‍. ചാ​ത്തി​നാം​കു​ളം സ്വ​ദേ​ശി സ​ജീ​വ​നാ​ണ് (54)പൊലീസ് പിടിയിലായത്. ശാ​സ്താം​കോ​ട്ട പൊ​ലീ​സാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also : ഗോൾഡൻ ഗ്ലോബ് അവാർഡ് 2023: ഒറിജിനൽ സോങ് വിഭാഗത്തിൽ ആർ.ആർ.ആറിലെ പാട്ടിന് പുരസ്കാരം, ലിസ്റ്റ്

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ആ​റി​നാ​ണ് കേസിനാസ്പദമായ സം​ഭ​വം. കൊ​ല്ല​ത്തു ഹോ​ട്ട​ലി​ല്‍ ജോ​ലി ക​ഴി​ഞ്ഞ്​ ശാ​സ്താം​കോ​ട്ട റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ ഇ​റ​ങ്ങി​യ ബീ​ന​യെ വഴിയിൽ കാ​ത്ത് നി​ന്ന സ​ജീ​വ​ന്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു. ആക്രമണത്തിൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ണ്‍റോ​തു​രു​ത്ത് സ്വ​ദേ​ശി​നി​യെ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ക്കും മു​തു​കി​നു​മാ​ണ് കു​ത്തേ​റ്റ​ത്.

അതേസമയം, സ​ജീ​വ​ന്‍ ബീ​ന​ക്ക് ഒ​പ്പം 10 വ​ര്‍ഷം കി​ഴ​ക്കേ​ക​ല്ല​ട മു​ട്ട​ത്തു ഒ​രു​മി​ച്ചു താ​മ​സി​ച്ചി​ട്ടു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button