അതിരപ്പിള്ളി: പ്ലാന്റേഷന് എണ്ണപ്പനത്തോട്ടത്തില്‍ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. ഏഴാറ്റുമുഖം മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ടോടെ ഇറങ്ങിയ ആനക്കൂട്ടത്തിലാണ് ആനക്കുട്ടിയെ കണ്ടത്. അമ്മയാനയടക്കം അഞ്ചാനകളാണ് കൂട്ടത്തിലുള്ളത്. ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ കുടുക്കില്‍ കുടുങ്ങി വലിച്ചപ്പോഴോ തുമ്പിക്കൈ അറ്റുപോയതാകാമെന്നാണ് നിഗമനം.
നിലവില്‍ ആനക്കുട്ടിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. നാട്ടുകാരനാണ് ആനക്കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രനെത്തി ചിത്രങ്ങള്‍ എടുക്കുകയും വനപാലകരെ അറിയിക്കുകയും ചെയ്തു. തുമ്പിക്കൈ ഇല്ലാത്ത ആനക്കുഞ്ഞ് ജീവിച്ചിരിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും അധികൃതരും.
Post Your Comments