കൊൽക്കത്ത: സ്‌കൂൾ കുട്ടികൾക്ക് നൽകിയ ഉച്ച ഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ച നിരവധി സ്കൂൾ കുട്ടികളെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. 30-ഓളം കുട്ടികളെയാണ് അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിര്‍ഭൂം ജില്ലയിലെ മയൂരേശ്വറിലുള്ള പ്രൈമറി സ്‌കൂളിലാണ് സംഭവം.
തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍ നല്‍കിയ ഭക്ഷണം കഴിച്ച കുട്ടികള്‍ ഛര്‍ദ്ദിച്ച് അവശനിലയിലാകുകയായിരുന്നു. പരിശോധനയില്‍ ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങളിലൊന്നില്‍ പാമ്പിനെ കണ്ടെത്തി. ഉടന്‍ തന്നെ കുട്ടികളെ സമീപത്തുള്ള രാംപൂര്‍ഘട്ട് മെഡിക്കല്‍ കോളേജിലെത്തിച്ചു. സ്‌കൂളിലെ ഭക്ഷണം കഴിച്ച കുട്ടികളുടെ ആരോഗ്യ സ്ഥിതി മോശമായതായി ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതി ലഭിച്ചതായി മയൂരേശ്വര്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ദീപാഞ്ജന്‍ ജാന പറഞ്ഞു.
State of West Bengal A whole snake in the mid-day meal of p.s Mayureshwar Mandalpur Primary School in Birbhum.
Many children are sick after eating this cooked food.
Who is responsible for this ?? @MajiDevDutta @jdhankhar1 @rashtrapatibhvn @SuvenduWB @anjanaomkashyap @aajtak pic.twitter.com/RyBJBJKvl0— Rajesh Dutta (@RajeshD35635873) January 9, 2023
Post Your Comments