കൊച്ചി: തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സും ബാങ്ക് ഓഫ് ബറോഡയും സംയുക്തമായി 16 മുതല്‍ 31 വരെ ലോണ്‍ മേള നടത്തുന്നു.
കേരളത്തിലെ ബാങ്ക് ഓഫ് ബറോഡ ഉപയോക്താക്കളായ പ്രവാസി സംരംഭകര്‍ക്കാണു വായ്പാ മേള.
Read Also: യുപിയില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു; 21കാരൻ അറസ്റ്റിൽ
രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം റീജിയണല്‍ ഓഫീസുകളിലെ ബ്രാഞ്ചുകളിലാണു വായ്പാ മേള നടക്കുക.
ഒരു ലക്ഷം രൂപ മുതല്‍ 30 ലക്ഷം വരെ വായ്പ ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കും. താത്പര്യമുളളവര്‍ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04712770511, 7736917333 (വാട്സ്ആപ്), +918802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സര്‍വീസ്), 1800 425 3939 (ടോള്‍ ഫ്രീ) എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Post Your Comments