KeralaLatest NewsNewsTechnology

സംസ്ഥാനത്ത് രണ്ട് നഗരങ്ങളിൽ കൂടി 5ജി സേവനം ലഭ്യം, കൂടുതൽ വിവരങ്ങൾ അറിയൂ

സംസ്ഥാനത്ത് ആദ്യമായി കൊച്ചിയിലാണ് 5ജി സേവനം ആരംഭിച്ചത്

സംസ്ഥാനത്ത് രണ്ട് നഗരങ്ങളിൽ കൂടി 5ജി സേവനം ആസ്വദിക്കാൻ അവസരം. റിപ്പോർട്ടുകൾ പ്രകാരം, തൃശൂർ, കോഴിക്കോട് നഗര പരിധികളിലാണ് റിലയൻസ് ജിയോ 5ജി സേവനം ആരംഭിച്ചിരിക്കുന്നത്. ഇതിനുപുറമേ, ഗുരുവായൂർ ക്ഷേത്രത്തിന്റെ പരിസരങ്ങളിലും 5ജി ലഭിക്കുന്നതാണ്. ജിയോ വെൽക്കം ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ പരിധിയില്ലാത്ത ഡാറ്റ ആസ്വദിക്കാൻ സാധിക്കും.

സംസ്ഥാനത്ത് ആദ്യമായി കൊച്ചിയിലാണ് 5ജി സേവനം ആരംഭിച്ചത്. 5ജി പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്ഷനോ, അടിസ്ഥാന പ്രീപെയ്ഡ് റീചാർജായ 239 രൂപയോ അതിനുമുകളിലോ റീചാർജ് ചെയ്യേണ്ടതാണ്. അതേസമയം, 5ജി ലഭിക്കുന്നതിനായി ഉപഭോക്താക്കൾ സിം കാർഡ് മാറ്റേണ്ടതില്ല.

Also Read: ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button