ജിദ്ദ: ഹജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദി അറേബ്യയും. ഇന്ത്യയും സൗദിയും ഹജ് കരാറിൽ ഒപ്പുവച്ചു. സൗദി ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ അബ്ദുൽഫത്താഹ് ബിൻ സുലൈനും ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലമും ജിദ്ദയിലെ ഓഫീസിൽ വെച്ചാണ് കരാറിൽ ഒപ്പുവെച്ചത്. കരാർ പ്രകാരം ഈ വർഷം 1,75,025 തീർത്ഥാടകർ ഇന്ത്യയിൽ നിന്ന് ഹജ് നിർവ്വഹിക്കും.
Read Also: പാകിസ്ഥാൻ നടി സാദിയ ഖാനും ഷാരൂഖ് ഖാന്റ മകൻ ആര്യനും പ്രണയത്തിൽ? ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് നടി
ഇന്ത്യൻ ഹജ് മിഷൻ വഴിയും സ്വകാര്യ ഹജ് സേവന കേന്ദ്രങ്ങൾ വഴിയും തീർത്ഥാടകർ ഹജിനായി എത്തും. 1.4 ലക്ഷം ഇന്ത്യൻ തീർത്ഥാടകരാണ് 2019-ൽ ഹജ് തീർത്ഥാടനം നടത്തിയത്. 2020 ൽ ഇത് 1.25 ലക്ഷമായി കുറഞ്ഞു. 2022-ൽ 79,237 ഇന്ത്യൻ തീർത്ഥാടകർ ഹജിനായി എത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം, കോവിഡിന് ശേഷം ഏർപ്പെടുത്തിയ പ്രായപരിധി എടുത്തു കളഞ്ഞതിനാൽ എല്ലാ പ്രായക്കാർക്കും ഹജ് ചെയ്യാൻ അവസരമുണ്ടെന്ന് ഹജ് തീർത്ഥാടകർക്കുള്ള ഇൻഷുറൻസ് പോളിസി 109 റിയാലിൽ നിന്ന് 29 റിയാലായി കുറച്ചു. ഉംറ തീർത്ഥാടകർക്കുള്ള ഇൻഷുറൻസ് 235 റിയാലിൽ നിന്ന് 88 റിയാലായി കുറച്ചിട്ടുണ്ട്.
Read Also: യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Post Your Comments