കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷ ബാധ. കണ്ണൂർ മലപ്പട്ടത്താണ് സംഭവം. 25 പേർ ഇന്ന് വിവിധ ആശുപത്രികളിൽ ചികിൽസ തേടി. കഴിഞ്ഞ ദിവസം 20 പേർ ചികിത്സ തേടിയിരുന്നു.
Read Also : പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും ബാങ്ക് ഓഫ് ബറോഡയും സംയുക്തമായി ഈ മാസം 16 മുതല്‍ ലോണ്‍ മേള നടത്തുന്നു
കഴിഞ്ഞ ഞായറാഴ്ച മലപ്പട്ടം കുപ്പത്ത് നടന്ന വിവാഹ ചടങ്ങിനിടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യബാധ ഏറ്റത്. ആർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ണൂർ ഡിഎംഒ പറഞ്ഞു.
Read Also : 2024-ലും പ്രതിപക്ഷത്തിന്റെ പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് സാധ്യതയില്ല: സീതാറാം യെച്ചൂരി
വയറിളക്കം, ഛർദി, പനി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് മലപ്പട്ടം എഫ്.എച്ച്.സിയിലും മയ്യിൽ സി.എച്ച്.സിയിലുമാണ് ആളുകൾ ചികിത്സ തേടിയത്. ഒരാൾ ജില്ല ആശുപത്രിയിലും ചികിത്സ തേടി.
ജില്ല മെഡിക്കൽ ഓഫീസർ നാരായണ നായ്കും മലപ്പട്ടം ഗ്രാമ പഞ്ചായത്ത് അധികൃതരും ഇടപെട്ട് ചികിത്സാ നടപടികൾ ഏകോപിപ്പിക്കുകയാണുണ്ടായത്. ആരുടെയും നില ഗുരുതരമല്ല. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവർ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. ഭക്ഷ്യവിഷബാധയെ കുറിച്ച് അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്.
Post Your Comments