ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ ആരോപണവിധേയനായ സിപിഎം നേതാവ് ഷാനവാസിനെ പാർട്ടിയിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളിയില്‍ സിപിഎം നേതാവിന്റെ ലോറിയില്‍ നിന്നും ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കള്‍ പിടിച്ച സംഭവത്തിലാണ് ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗം എ ഷാനവാസിനെ സസ്‌പെന്റ് ചെയ്തത്.
read also: ഷൈൻ ടോം ചാക്കോ-ചെമ്പൻ വിനോദ് കൂട്ടുകെട്ട് വീണ്ടും: ‘ബൂമറാംഗ്’ റിലീസിനൊരുങ്ങുന്നു
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കൂടാതെ മുഖ്യപ്രതി ബ്രാഞ്ച് കമ്മിറ്റി അംഗമായ ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ഷാനവാസിനെതിരായ ആരോപണം അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ കമ്മീഷനെയും പാര്‍ട്ടി നിയോഗിച്ചു. ഷാനവാസ് ലോറി വാങ്ങിയപ്പോള്‍ പാര്‍ട്ടിയെ അറിയിച്ചില്ല. ലോറി വാടകയ്ക്ക് നല്‍കിയപ്പോള്‍ ഷാനവാസ് ജാഗ്രത പാലിച്ചില്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
Post Your Comments