ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റിൽ 35- ലധികം ഇനങ്ങളുടെ കസ്റ്റംസ് തീരുവ വർദ്ധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കസ്റ്റംസ് തീരുവ വർദ്ധിപ്പിച്ച് ഇറക്കുമതി നിരുത്സാഹപ്പെടുത്തേണ്ട അവശ്യസാധനങ്ങളുടെ പട്ടിക നൽകാൻ കഴിഞ്ഞ മാസം പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള വാണിജ്യ വ്യവസായ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യ ഹെലികോപ്റ്റർ, ആഭരണങ്ങൾ, വിറ്റാമിനുകൾ, ഉയർന്ന നിലവാരമുള്ള ഇലക്ട്രോണിക് വസ്തുക്കൾ, പ്ലാസ്റ്റിക് സാധനങ്ങൾ, ഹൈ- ഗ്ലോസ് പേപ്പർ എന്നിങ്ങനെ 30- ലധികം ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവയാണ് ഉയർത്തുക. ഇവയിൽ ചില ഉൽപ്പന്നങ്ങളുടെ പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതാണ്. ഇതിലൂടെ, അവശ്യേതര വസ്തുക്കളുടെ ഇറക്കുമതി തടയാനും ലക്ഷ്യമിടുന്നുണ്ട്.
Also Read: 15 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: കോൺഗ്രസ് എംഎൽഎയുടെ മകൻ അറസ്റ്റിൽ
ഇത്തവണ പാർലമെന്റ് ബജറ്റ് സമ്മേളനം 2023 ജനുവരി 31 മുതലാണ് ആരംഭിക്കുക. 2023- 24 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും. കഴിഞ്ഞ ബജറ്റിൽ പ്രാദേശിക ഉൽപ്പാദനത്തിന് കൂടുതൽ പ്രോത്സാഹനം നൽകിയിരുന്നു. ഇതോടനുബന്ധിച്ച് ഇമിറ്റേഷൻ ആഭരണങ്ങൾ, കുടകൾ, ഇയർഫോൺ എന്നിവയുടെ ഇറക്കുമതി തീരുവയാണ് വർദ്ധിപ്പിച്ചത്.
Post Your Comments