തണുപ്പുകാലം എത്തുന്നതോടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പലരിലും ദുർബലമാകാറുണ്ട്. അതിനാൽ, തണുപ്പുകാലത്ത് വിവിധ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമേ, സൗന്ദര്യ പ്രശ്നങ്ങളും ഇക്കാലയളവിൽ ഉണ്ടാകാറുണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം വർദ്ധിപ്പിക്കാൻ തണുപ്പുകാലത്ത് ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. അതിനാൽ, ദിവസവും മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. ശൈത്യകാലത്ത് മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ദിവസവും രണ്ട് മുട്ട വീതം കഴിക്കുന്നത് വളരെ നല്ലതാണ്. പ്രോട്ടീനിന്റെ സമ്പന്ന ഉറവിടമാണ് മുട്ട. അതിനാൽ, പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മുട്ട സഹായിക്കും. മുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി6, വിറ്റാമിൻ ബി12 എന്നിവ ജലദോഷം, പനി തുടങ്ങിയ അസുഖങ്ങൾ പിടിപെടുന്നതിൽ നിന്ന് സംരക്ഷണമേകും.
Also Read: കരുനാഗപ്പള്ളിയിൽ പാൻമസാല കടത്ത് കേസില്‍ സിപിഎം കൗൺസിലർ ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം പുറത്ത്
എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. മുട്ടയിലെ വിറ്റാമിൻ ഡി, സിങ്ക്, ലൂട്ടെയിൻ, സിയാസാന്തിൻ തുടങ്ങിയ ഘടകങ്ങൾ എല്ലുകളെ ഉള്ളിൽ നിന്ന് കരുത്തുറ്റതാക്കാൻ ഫലപ്രദമാണ്. കൂടാതെ, തണുപ്പുകാലത്ത് വിറ്റാമിൻ ഡിയുടെ അഭാവം പരിഹരിക്കാൻ മുട്ട കഴിക്കുന്നത് മികച്ച ഓപ്ഷനാണ്.
Post Your Comments