
കാസര്‍ഗോഡ്: കോളേജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടെ (19) മരണം ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ശരീരത്തില്‍ എലിവിഷത്തിന്റെ അംശം എത്തിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങളുടെ സാമ്പിള്‍ പരിശോധനയ്ക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബിലേക്ക് അയച്ചു. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടുന്നതോടെ മരണകാരണം വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.
Read Also: മോഷണക്കേസ് പ്രതിയുടെ കുത്തേറ്റ് എഎസ്‌ഐ മരിച്ചു
അഞ്ജുശ്രീ എഴുതിയതെന്ന് സംശയിക്കുന്ന, വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പ് മേല്‍പറമ്ബ് പൊലീസ് കാസര്‍കോട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മാനസിക സമ്മര്‍ദ്ദം കാരണം പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല, താന്‍ എല്ലാവരോടും യാത്ര പറയുകയാണ് എന്നാണ് കുറിപ്പിലുള്ളത്.
അഞ്ജുശ്രീയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ എലിവിഷത്തെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതായി കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. എന്നാല്‍, ഇത് എവിടെ നിന്ന് വാങ്ങിയെന്ന വിവരമൊന്നും ലഭിച്ചിട്ടില്ല. വീട്ടില്‍ നിന്ന് ഇതിന്റെ പാക്കറ്റ് കണ്ടെടുക്കാനും കഴിഞ്ഞിട്ടില്ല. അതേസമയം, അഞ്ജുശ്രീയുടെ മരണത്തിന് കാരണമായ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും ദുരൂഹത അകറ്റണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു.
അഞ്ജുശ്രീയുടെ സുഹൃത്തായ ചട്ടഞ്ചാല്‍ സ്വദേശിയും ബേക്കറി ജീവനക്കാരനുമായിരുന്ന യുവാവ് ഒന്നരമാസം മുമ്പ് അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഇയാളുമായി രണ്ടുവര്‍ഷമായി അഞ്ജുശ്രീ പ്രണയത്തിലായിരുന്നു എന്ന് സൂചനയുണ്ട്. യുവാവ് മരിച്ചതിന്റെ 41-ാം ദിവസമാണ് അഞ്ജുശ്രീ മരിച്ചത്. ഇയാളുടെ മരണത്തെ തുടര്‍ന്നുണ്ടായ മനോവിഷമം മൂലം ആത്മഹത്യ ചെയ്തതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മംഗളൂരുവില്‍ ചികിത്സയിലായിരുന്ന ഇയാളെ കാണാന്‍ അഞ്ജുശ്രീ പോയിരുന്നു. അഞ്ജുവിന്റെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്ന് ചില സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Post Your Comments