Latest NewsKeralaNews

സ്‌കൂള്‍ കലോത്സവത്തിന് മാംസാഹാരം, വര്‍ഗീയത എന്ന തീപ്പൊരി വിതറിയ മാധ്യമപ്രവര്‍ത്തകനെ വിമര്‍ശിച്ച് ഷമ്മി തിലകന്‍

സ്‌കൂള്‍ കലോത്സവത്തിന് മാംസാഹാരം വിളമ്പിയാല്‍ എന്താണെന്ന് ചോദ്യം ഉന്നയിച്ച് സംസ്ഥാനത്ത് വര്‍ഗീയത എന്ന തീപ്പൊരി വിതറിയ മാധ്യമപ്രവര്‍ത്തകന്‍ അരുണിനെ രൂക്ഷമായി വിമര്‍ശിച്ച് ഷമ്മി തിലകന്‍

കൊച്ചി: സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് ഇനി കലവറ ഒരുക്കില്ലെന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ തീരുമാനവും, തുടര്‍ന്നുള്ള വാദപ്രതിവാദങ്ങള്‍ക്കും കാരണക്കാരനായ മാധ്യമപ്രവര്‍ത്തകനെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍ .

Read Also: ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയത് വിദ്യാഭ്യാസ മന്ത്രിയും സർക്കാരും – കെപിഎ മജീദ്

‘ ആ യുവജനോത്സവാന്തകന്, വരുംതലമുറയുടെ ഘാതകന് നടുവിരല്‍ നമസ്‌കാരം’ എന്നാണ് പഴയിടവുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ വീഡിയോ പങ്ക് വച്ച് ഷമ്മി കുറിച്ചത്. സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരം വിളമ്പാത്തത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഷമ്മിയുടെ പ്രതികരണം. അടുത്ത തവണ മുതല്‍ കലോത്സവ വേദിയില്‍ മാംസാഹാരം വിളമ്പുന്ന കാര്യം പരിഗണിക്കുമെന്ന് വിവാദങ്ങള്‍ക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിരുന്നു.

വര്‍ഗീയത ഭക്ഷണത്തിലേയ്ക്ക് കൊണ്ടു വരികയും പാചകം ചെയ്യുന്നവരുടെ ജാതി വരെ ചര്‍ച്ച ചെയ്യുകയും ചെയ്തതു കൊണ്ടാണ് കലോത്സവത്തിന് പാചകം ചെയ്യില്ല എന്ന് തീരുമാനിക്കാന്‍ കാരണമെന്ന് പഴയിടം പറഞ്ഞിരുന്നു . വിവാദങ്ങള്‍ക്ക് പിന്നില്‍ ചില അജണ്ടകളുണ്ട്. വിശാലമായി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ് അതെല്ലാം. ഒരു അടുക്കള നിയന്ത്രിക്കാന്‍ എനിക്ക് ഭയം വന്നു. സര്‍ക്കാര്‍ കൂടെ നിന്നില്ല എന്ന തോന്നലല്ല, വിവാദം ഉണ്ടായതോടെ ഇവിടെ എന്തും സംഭവിക്കാം എന്ന തോന്നലാണ് എന്നെ ഭയപ്പെടുത്തിയത് എന്നും പഴയിടം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button