ഇടുക്കി അടിമാലിയില്‍ മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ കീടനാശിനിയുടെ അംശം മദ്യത്തില്‍ കലര്‍ന്നിരുന്നതായി കണ്ടെത്തല്‍. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതോ, കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ച് കുടിച്ചതോ ആകാമെന്ന സംശത്തിലാണ് പൊലീസ്.
ആശുപത്രിയില്‍ കഴിയുന്ന മൂന്ന് പേരുടെയും സുഹൃത്തായ സുധീഷിനാണ് മദ്യം ലഭിച്ചത്. സുധീഷ് മദ്യപിച്ചിരുന്നില്ല. സുധീഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മദ്യം കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ അടിമാലി സ്വദേശികളായ അനില്‍ കുമാര്‍ , കുഞ്ഞുമോന്‍, മനോജ് എന്നിവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.
ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. വഴിയില്‍ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്നാണ് യുവാക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
Post Your Comments