KeralaLatest NewsNews

പഴയിടത്തിന്റെ കലവറയില്‍ നിന്നും തിരുവനന്തപുരത്ത് ഇന്നലെ വിളമ്പിയത് ബീഫും ചിക്കനും മീനും

തിരുവനന്തപുരം ടാഗോര്‍ തിയറ്ററിന്റെ കലവറയില്‍ പഴയിടത്തിന്റെ പാചക ടീം വിളമ്പിയത് നോണ്‍ വെജ് വിഭവങ്ങളായിരുന്നു. ഞായറാഴ്ച രാത്രിയില്‍ ചില്ലി ബീഫും ചിക്കന്‍ മഞ്ചൂരിയനും നോണ്‍ വെജ് പട്ടികയിലുണ്ടായിരുന്നു

തിരുവനന്തപുരം: പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി സ്‌കൂള്‍ കലോത്സവത്തിന് മാംസ വിഭവങ്ങള്‍ വിളമ്പാത്തത് ചൊല്ലിയുള്ള തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളുമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്ത. ഇതോടെ, ഇനി കലോത്സവ വേദിയിലേക്ക് ഇല്ലെന്ന് പഴയിടം തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

Read Also: മോദിസർക്കാർ പട്ടികജാതിവിഭാഗത്തിന് അധികാരത്തിൽ കൂടുതൽ പങ്കാളിത്തം നൽകി -പ്രകാശ് ജാവദേകർ

അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ നോണ്‍വെജ് ഭക്ഷണവും വിളമ്പുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇനി താന്‍ കലോത്സവത്തിന് പാചകത്തിനില്ലെന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പ്രഖ്യാപനം ഞെട്ടിച്ചിരുന്നു.

കലോത്സവത്തിന് പിന്നാലെ പഴയിടം നമ്പൂതിരി പാചകം ഏറ്റെടുത്തത് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തില്‍ ഭക്ഷണം ഒരുക്കാനുള്ള കരാറായിരുന്നു. ഇന്നലെ സമ്മേളന നഗരിയായ തിരുവനന്തപുരം ടാഗോര്‍ തിയറ്ററിന്റെ കലവറയില്‍ പഴയിടത്തിന്റെ പാചക ടീം വിളമ്പിയത് നോണ്‍ വെജ് വിഭവങ്ങളായിരുന്നു. ഞായറാഴ്ച രാത്രിയില്‍ ചില്ലി ബീഫും ചിക്കന്‍ മഞ്ചൂരിയനും നോണ്‍ വെജ് പട്ടികയിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ചിക്കന്‍ 65, ചിക്കന്‍ സൂപ്പ്, ബട്ടര്‍ ചിക്കന്‍, മീന്‍ വറ്റിച്ചത്, മീന്‍ മാങ്ങയിട്ടത്, ചിക്കന്‍ ഉലര്‍ത്തിയത്, ചിക്കന്‍ മസാല, ബീഫ് കൊണ്ടാട്ടം എന്നിവയെല്ലാം പഴയിടത്തിന്റെ മകന്‍ യദു പഴയിടത്തിന്റെ നേതൃത്വത്തില്‍ വിളമ്പിയിരുന്നു.

കുട്ടികളുടെ ഭക്ഷണശാലയില്‍ നോണ്‍വെജ് കൊണ്ടുവരുന്നതിനല്ല എതിര്‍പ്പെന്നും ഭക്ഷണത്തിനൊപ്പം ജാതി കലര്‍ത്തുന്നതാണ് വിയോജിപ്പെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. തങ്ങളെ തകര്‍ക്കാന്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. മകന്‍ യദു പിതാവിനൊപ്പം കലോത്സവവേദിയില്‍ പതിവായി എത്താറുള്ളയാളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button