ദുബായ്: വിന്റർ സിറ്റി ആഘോഷ പരിപാടികൾ നീട്ടി എക്സ്പോ സിറ്റി ദുബായ്. ജനുവരി 12 വരെയാണ് ആഘോഷ പരിപാടികൾ നീട്ടിയത്. വിന്റർ സിറ്റി ആഘോഷ പരിപാടികൾ ഇന്ന് അവസാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. തിരക്ക് കണക്കിലെടുത്താണ് തീയതി നീട്ടാൻ അധികൃതർ തീരുമാനിച്ചത്.
വൈകുന്നേരം 3 മണിമുതൽ രാത്രി 11 മണിവരെയാണ് ‘വിന്റർ സിറ്റി’ ആഘോഷങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി എക്സ്പോ സിറ്റിയിലെ മൊബിലിറ്റി ഡിസ്ട്രിക്ട്, വാട്ടർ ഫീച്ചർ, അൽ വാസൽ പ്ലാസ എന്നിവ ശൈത്യകാലത്തെ ഓർമ്മപ്പെടുത്തുന്ന മായികക്കാഴ്ചകളുമായി സന്ദർശകരെ സ്വീകരിക്കും.
സിപ്-ലൈൻ അനുഭവങ്ങൾ, ക്രിസ്മസ് മാർക്കറ്റ്, ഭീമൻ ക്രിസ്മസ് ട്രീ തുടങ്ങിയവയെല്ലാം വിന്റർ സിറ്റിയിലുണ്ട്. പൈൻ മരങ്ങൾ നിറഞ്ഞ പരമ്പരാഗത രീതിയിലുള്ള ക്രിസ്മസ് ചന്ത, വിനോദമത്സരങ്ങൾ, കുട്ടികൾക്ക് സാന്താ ക്ലോസിന് കത്തെഴുതാൻ അവസരം നൽകുന്ന ലെറ്റർ-റ്റു-സാന്ത സ്റ്റേഷൻ, അൽ വാസൽ പ്ലാസയിൽ നടക്കുന്ന ക്രിസ്മസ് പ്രൊജക്ഷൻ ഷോ മുതലായവയാണ് മറ്റ് പ്രധാന ആകർഷണങ്ങൾ.
Post Your Comments