ഏറ്റുമാനൂര്‍: കാപ്പാ നിയമം ലംഘിച്ചയാളെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പട്ടിത്താനം ഭാഗത്ത് കാട്ടിപ്പറമ്പില്‍ വീട്ടില്‍ നവാസി(46)നെയാണ് പിടികൂടിയത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also : ഇടുക്കിയില്‍ കന്യാസ്ത്രീ മഠത്തില്‍ സഹായം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തിയ പ്രതി പിടിയില്‍
ജില്ലാ പൊലീസ് ചീഫിന്റെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ കാപ്പാ നിയമ നടപടി നേരിട്ടുവരികയായിരുന്നു ഇയാൾ. യാത്രാവിവരങ്ങൾ കോട്ടയം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ എല്ലാ ആഴ്ചയിലും ധരിപ്പിക്കണമെന്ന ഉപാധി ലംഘിച്ചതിനെത്തുടർന്ന് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ ഇയാളുടെ പേരിൽ അടിപിടി, കൊലപാതകശ്രമം ഉള്‍പ്പടെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമാനൂര്‍ എസ്എച്ച്ഓ രാജേഷ്കുമാർ സി.ആർ, സിപിഓമാരായ ഡെന്നി രജ്ജിത്ത്, സെയ്ഫുദീൻ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments