Life StyleFood & Cookery

ഈസിയായി ഉണ്ണിയപ്പം തയ്യാറാക്കാം വെറും 15 മിനിറ്റിനുള്ളില്‍

ഈസിയായി ഉണ്ണിയപ്പം തയ്യാറാക്കാം വെറും 15 മിനിറ്റിനുള്ളില്‍

കേരളീയരുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് ഉണ്ണിയപ്പം. എത്ര കഴിച്ചാലും മതിവരാത്ത പലഹാരം കൂടിയാണ് ഉണ്ണിയപ്പം. വെറും 15 മിനിറ്റില്‍ വീട്ടില്‍ തന്നെ നല്ല സോഫ്റ്റായ ഉണ്ണിയപ്പം തയ്യാറാക്കാവുന്നതാണ്. വളരെ കുറഞ്ഞ ചേരുവകള്‍ കൊണ്ട് ഈ ഉണ്ണിയപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകള്‍…

റവ 1 കപ്പ്
പഴം 1 എണ്ണം (ചെറുത്)
ശര്‍ക്കര 1/2 കപ്പ്
നെയ്യ് 1 ടീസ്പൂണ്‍
ചുക്കും,ഏലക്ക, ജീരകം കൂടി പൊടിച്ചത് 1 ടീസ്പൂണ്‍
തേങ്ങ 3 ടേബിള്‍ സ്പൂണ്‍
ബേക്കിങ് സോഡാ 1 പിഞ്ച്
ഉപ്പ് 1 പിഞ്ച്
എള്ള് 1 ടീസ്പൂണ്‍
ജീരകം 1/2 ടീസ്പൂണ്‍
എണ്ണ / നെയ്യ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം…

മിക്‌സിയുടെ ബ്ലെന്‍ഡറില്‍ 1/2 കപ്പ് റവയും പഴവും ശര്‍ക്കരയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് അരക്കുക. റവ കൂടി ചേര്‍ത്ത് അരച്ചെടുക്കുക.പാത്രത്തിലേക്കു മാറ്റിയ ശേഷം ബേക്കിങ് സോഡാ ഒഴികെ ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് വെള്ളം ആവശ്യത്തിന് ഒഴിച്ചു കലക്കി 10 മിനിറ്റ് അടച്ചു വയ്ക്കുക. 10 മിനിറ്റിനു ശേഷം ബേക്കിങ് സോഡാ ചേര്‍ത്ത് ഇളക്കുക.അപ്പകാര ചൂടാകുമ്പോള്‍ എണ്ണയോ നെയ്യോ ഒഴിച്ച് അപ്പം ഉണ്ടാക്കി എടുക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button