പന്തളം: ബസിനുള്ളിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത നാടോടി സ്ത്രീ അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ ശങ്കരത്തെരുവ് ബ്ലോക്ക് നമ്പർ 24-ൽ ഉണ്ണിയുടെ ഭാര്യ കൗസല്യ (24) ആണ് അറസ്റ്റിലായത്. പന്തളം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. അടൂരിൽ നിന്നു കോട്ടയത്തേക്ക് പോയ കെഎസ്ആർടിസി ബസ് പന്തളം സ്റ്റാൻഡിലെത്തിയപ്പോൾ സംഭവം നടന്നത്. അടൂർ മലമേക്കര ദീപപ്രഭ വീട്ടിൽ മാധവൻ പിള്ളയുടെ ഭാര്യ ഓമനക്കുട്ടിയമ്മ (74)യുടെ കഴുത്തിൽ കിടന്ന മാല ഇവർ പൊട്ടിച്ചെടുക്കുകയായിരുന്നു.
Read Also : ഓട്ടോ എക്സ്പോയിൽ 10 ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി കിയ ഇന്ത്യ
വയോധിക ബഹളമുണ്ടാക്കിയതിനെ തുടർന്ന്, ബസ് ഡ്രൈവർ പന്തളം പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റിയശേഷം വിവരം പൊലീസിനോട് പറയുകയായിരുന്നു. പൊലീസ് തുടർ നടപടി സ്വീകരിച്ചു. വയോധിക ബഹളം കൂട്ടിയ ഉടനെ കണ്ടക്ടർ നാടോടി സ്ത്രീയുടെ പക്കൽ നിന്നു പിടിച്ചെടുത്ത മാലയുടെ ഭാഗമായ 02.420 ഗ്രാം തൂക്കം വരുന്ന കൊളുത്തും ലോക്കറ്റും പൊലീസ് കണ്ടെടുടുക്കുകയുമായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന വാച്ച് അടങ്ങിയ ബാഗും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പന്തളം പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ, എസ്ഐ ബി.എസ്. ശ്രീജിത്ത് തുടങ്ങിയവർ ചേർന്നാണ് കേസന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments