Latest NewsKeralaNews

പിണറായി ഭരണം കേരളത്തെ മാംസം തീരാറായ ഷവർമ്മ കമ്പി പോലെയാക്കി: സന്ദീപ് ജി വാര്യര്‍ 

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ് ഒരാഴ്ചക്കിടെ സംസ്ഥാനത്ത് രണ്ട് മരണങ്ങള്‍ സംഭവിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. പിണറായി വിജയന്‍റെ  ഏഴ് വർഷത്തെ ഭരണം ചുരണ്ടി ചുരണ്ടി കേരളത്തെ മാംസം തീരാറായ ഷവർമ്മ കമ്പി പോലെ ആക്കിയിട്ടുണ്ട് എന്ന് അദ്ദേഹം പരിഹസിച്ചു.

കുഴി മന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം. വൃത്തിയുള്ള ഭക്ഷണം ലഭിക്കാത്ത, വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത നാടായി കേരളമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘പിണറായി വിജയന്റെ ഏഴ് വർഷത്തെ ഭരണം ചുരണ്ടി ചുരണ്ടി കേരളത്തെ മാംസം തീരാറായ ഷവർമ്മ കമ്പി പോലെ ആക്കിയിട്ടുണ്ട്. കുഴി മന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം. വൃത്തിയുള്ള ഭക്ഷണം ലഭിക്കാത്ത, വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത നാടായി കേരളം.

നാടൊട്ടുക്ക് കടം വാങ്ങി മൂക്കറ്റം കടത്തിൽ മുങ്ങിയ സംസ്ഥാനം, കടം വാങ്ങാൻ മാത്രം കടലാസ് കമ്പനി, പ്രത്യേകിച്ചൊരു പണിയും ചെയ്യാത്ത യുവജന കമ്മീഷൻ അധ്യക്ഷക്ക് ഒരു ലക്ഷം രൂപാ ശമ്പളം, തകർന്ന കാർഷിക മേഖല, രൂക്ഷമായ വിലക്കയറ്റം..

പക്ഷെ ആസ്ഥാന കമ്മി വിദൂഷകർക്ക് ആകെ പരാതി കലോത്സവത്തിൽ കാളയിറച്ചി വിളമ്പാത്തത്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button