എഫ്എംസിജി മേഖലയിൽ ചുവടുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ ചോക്ലേറ്റ് കമ്പനിയായ ലോട്ടസ് ചോക്ലേറ്റിനെ റിലയൻസ് റീട്ടെയിൽ ഉടൻ സ്വന്തമാക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപാണ് ലോട്ടസിന്റെ ഓഹരി റിലയൻസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പുറത്തുവന്നത്. ഇതിന് പിന്നാലെ പുതിയ അറിയിപ്പുമായാണ് റിലയൻസ് റീട്ടെയിൽ ഇത്തവണ എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ലോട്ടസ് ചോക്ലേറ്റിന്റെ കൂടുതൽ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫർ ഫെബ്രുവരി 21 മുതലാണ് ആരംഭിക്കുക. 10 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന ഓപ്പൺ ഓഫർ മാർച്ച് 6- ന് സമാപിക്കും. ഓപ്പൺ ഓഫർ പൂർണമായും സ്വീകരിക്കപ്പെട്ടാൽ, 38.56 കോടി രൂപയുടെ ചിലവാണ് റിലയൻസ് പ്രതീക്ഷിക്കുന്നത്.
ഓഹരി ഒന്നിന് 115.5 0 രൂപ നിരക്കിൽ 33.38 ശതമാനം ഓഹരികളാണ് റിലയൻസ് വാങ്ങുക. ഓപ്പൺ ഓഫർ ഓഫറിന് പുറമേ, 74 കോടി രൂപയ്ക്ക് കമ്പനിയുടെ 51 ശതമാനം ഓഹരികൾ റിലയൻസ് നേരിട്ട് വാങ്ങുന്നതാണ്. ഓപ്പൺ ഓഫർ കൂടി ചേരുമ്പോൾ, ലോട്ടസിലെ റിലയൻസിന്റെ വിഹിതം 77 ശതമാനമായാണ് ഉയരുക. എഫ്എംസിജി മേഖലയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി കമ്പനികളെ ഏറ്റെടുക്കാൻ റിലയൻസ് റീട്ടെയിൽ പദ്ധതിയിടുന്നുണ്ട്. പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് നിർമ്മാതാക്കളായ സോസ്യോ ഹജൂരി ബിവറേജസിന്റെ 50 ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്ന് ഒരാഴ്ച മുൻപാണ് റിലയൻസ് റീട്ടെയിൽ അറിയിച്ചത്.
Also Read: ബിയർകുപ്പികൊണ്ടു തലയ്ക്കടിയേറ്റ് യുവാവിന് കാഴ്ച നഷ്ടമായി : മുഖ്യപ്രതി അറസ്റ്റിൽ
Post Your Comments