Latest NewsKeralaNews

ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ച് പണം തട്ടിപ്പ്: രണ്ടു പേർ അറസ്റ്റിൽ

പാലക്കാട്: ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ച് പാലക്കാട് പുതുശ്ശേരി കുരുടിക്കാട് സ്വദേശിനിയിൽ നിന്ന് 8,55,500 രൂപ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരെ കസബ പോലീസ് മുംബൈയിൽ നിന്ന് പിടികൂടി. യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

Read Also: ചൊവ്വാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പിന്നീട് യുവതിയെ പ്രതികൾ വലയിൽ വീഴ്ത്തി. യുവതിയെ കാണാൻ വരുന്നുണ്ടെന്നും അതിന് മുമ്പായി വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. കസ്റ്റംസിന്റെ കൈയിൽ നിന്ന് അത് നേരിട്ട് വാങ്ങണമെന്ന് പറഞ്ഞ പ്രതി അതിനായി പണം അടക്കണമെന്നും യുവതിയോട് പറഞ്ഞു. 8,55,500 രൂപയാണ് ആവശ്യപ്പെട്ടത്. രണ്ട് അക്കൗണ്ടുകളിലായാണ് യുവതി പണം കൈമാറിയത്. പണം നൽകിയിട്ടും സമ്മാനം കിട്ടാത്തതിനെത്തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്. അപരിചിതരിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരിക്കണമെന്ന് പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.

Read Also: ആർത്തവ ദിവസങ്ങളിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അസ്വസ്ഥത കുറയ്ക്കും: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button