കേരളത്തിലെ പാചക വിദഗ്ധൻ എന്ന നിലയിൽ അറിയപ്പെടുന്ന പഴയിടം മോഹനൻ നമ്പൂതിരിയെ ഭയപ്പെടുത്തുന്ന തലത്തിലേക്ക് കേരളത്തിലെ സാഹചര്യങ്ങൾ മാറിക്കഴിഞ്ഞു. 16 വർഷമായി സ്കൂൾ കലോത്സവ വേദികളിൽ ഭക്ഷണം വിളമ്പുന്ന മോഹനൻ നമ്പൂതിരി ഇനി കലോത്സവ വേദിയിൽ ഭക്ഷണം ഉണ്ടാക്കുന്ന പണിക്ക് താൻ ഇല്ല എന്ന് മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയിലെ ഏറെക്കാലമായി സോഷ്യൽ മീഡിയയിൽ പഴയിടത്തിന്റെ പാചകത്തെ കുറിച്ച് നടന്ന വിവാദങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. പഴയിടത്തിന്റെ പാചകം നവോത്ഥാനത്തിന്റെ അടയാളമായി അശോകൻ ചെരുവിൽ വിലയിരുത്തിയപ്പോൾ പഴയിടത്തിന്റെത് വെജിറ്റേറിയൻ പ്രോത്സാഹിപ്പിക്കുന്ന വരേണ്യ അജണ്ടയാണ് എന്ന് മാധ്യമപ്രവർത്തകനും അധ്യാപകനുമായ അരുൺകുമാർ ചൂണ്ടിക്കാണിക്കുകയുണ്ടായി.
കായികമേള വേദിയിൽ നോൺവെജ് വിളമ്പിയ പഴയിടം തന്നെയാണ് കലോത്സവ വേദിയിൽ വെജിറ്റേറിയൻ ഭക്ഷണവും വിളമ്പുന്നത്. ഇവിടെ കൃത്യമായ രീതിയിൽ പഴയിടത്തിന്റെ ജാതി അടയാളങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഒരാളുടെ ജാതി അയാൾക്ക് ലഭിക്കുന്ന പ്രിവിലേജ് ആയി മാറുന്നത് എങ്ങനെ എന്നുള്ള ചർച്ചകളാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
‘വർഗീയവൽക്കരിക്കപ്പെട്ട ഒരു പൊതുവിടത്തിൽ ഇനി തനിക്കൊരു പാചകം സ്വതന്ത്രമായി ചെയ്യാൻ കഴിയില്ല എന്ന് തിരിച്ചറിയുന്നു. എനിക്ക് ഭയമാണ്. ഈ ഭയം ഉള്ളതുകൊണ്ട് തന്നെ നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ല’ എന്ന് പഴയിടം വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഇനി കലോത്സവവേദിയിലേക്ക് താനില്ല എന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുകയാണ് അദ്ദേഹം. നോൺവെജ് ഭക്ഷണം വിളമ്പാൻ തയ്യാറാണെങ്കിൽ പോലും താൻ വെജിറ്റേറിയൻ ഫുഡിനെയാണ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് എന്ന കാര്യം തുറന്നു സമ്മതിക്കുവാനും പഴയിടം തയ്യാറാകുന്നുണ്ട്.
Post Your Comments