കോട്ടയം: കേരളം മുസ്ലിം തീവ്രവാദികളുടെ കയ്യില്‍ അകപ്പെട്ടു പോയെന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്. ഭക്ഷണത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും പഴയിടം മോഹന്‍ നമ്പൂതിരി പടിയിറങ്ങിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘വളരെ വസ്തുതതാപരമായി പ്രശ്‌നത്തെ വിശകലനം ചെയ്യേണ്ടതുണ്ട്. 17 കൊല്ലത്തില്‍ ഈ ഒരു വര്‍ഷത്തിലല്ലാതെ ഭക്ഷണത്തെ സംബന്ധിച്ച് ഒരു വിവാദത്തില്‍ പഴയിടം നമ്പൂതിരി അകപ്പെട്ടിട്ടില്ല. പരിശുദ്ധമായി ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ് പഴയിടം മോഹനന്‍ നമ്പൂതിരി. ദൈവത്തില്‍ വിശ്വസിച്ചാണ് ആ മനുഷ്യന്‍ ഭക്ഷണമുണ്ടാക്കുന്നത്. ആ മനുഷ്യനെയാണ് അപമാനിക്കുന്നത്. കേരളം മുസ്ലിം തീവ്രവാദികളുടെ കയ്യില്‍ അകപ്പെട്ടുപോയി. മുസ്ലിം സമൂഹത്തോട് ഏറ്റവും മാന്യമായി പെരുമാറുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഒരു വിഭാഗം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അതിന്റെ ഭാഗം തന്നെയാണ് ഈ വിവാദങ്ങളും’, അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മുഹമ്മദ് റിയാസാണ് കലോത്സവം കോഴിക്കോട് വച്ചത്. ഈ റിയാസിന് ആരുമായാണ് ബന്ധം. ഫാരിസ് അബൂബക്കറിന്റെ ഒരു സംഘമാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ആയാളെ മുന്നില്‍ കാണാന്‍ കഴിയില്ല, എന്നാല്‍ ഫാരിസാണ് കേരളത്തിന്റെ ഭരണം നടത്തുന്നത്. ഫാരിസ് അബൂബക്കറിന്റെ പെങ്ങളുടെ മകനാണ് മുഹമ്മദ് റിയാസ്. വിദ്യാഭ്യാസ മേഖലയില്‍ എന്തു വേണമെന്ന് തീരുമാനിക്കുന്നത് റിയാസ് ആണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെയും വിദ്യാര്‍ത്ഥികളുടെയും കാര്യം കഷ്ടമാണ്, എന്നും പി.സി.ജോര്‍ജ് പറഞ്ഞു.
Post Your Comments