KottayamLatest NewsKeralaNattuvarthaNews

തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു : തടി വ്യാപാരി അറസ്റ്റിൽ

മു​​ണ്ടി​​യ​​പ്പ​​ള്ളി ഐ​​ക്കു​​ഴി ചേ​​റ്റേ​​ട​​ത്ത് ച​​ക്കു​​ങ്ക​​ൽ വീ​​ട്ടി​​ൽ സി.​​വി. സ​​ജീ​​ന്ദ്ര​​നാ​​ണ് (സാ​​ജു 48) കു​​ത്തേ​​റ്റു മ​​രി​​ച്ച​​ത്

മ​​ല്ല​​പ്പ​​ള്ളി: കു​​ന്ന​​ന്താ​​ന​​ത്ത് തൊ​​ഴി​​ലാ​​ളി കു​​ത്തേ​​റ്റു മ​​രി​​ച്ചു. മു​​ണ്ടി​​യ​​പ്പ​​ള്ളി ഐ​​ക്കു​​ഴി ചേ​​റ്റേ​​ട​​ത്ത് ച​​ക്കു​​ങ്ക​​ൽ വീ​​ട്ടി​​ൽ സി.​​വി. സ​​ജീ​​ന്ദ്ര​​നാ​​ണ് (സാ​​ജു 48) കു​​ത്തേ​​റ്റു മ​​രി​​ച്ച​​ത്. സം​​ഭ​​വ​​വുമായി ബന്ധപ്പെട്ട് ത​​ടി വ്യാ​​പാ​​രി​​യാ​​യ മാ​​ന്താ​​നം അ​​ട​​വി​​ച്ചി​​റ മ​​ല​​ങ്കാ​​വി​​ൽ വീ​​ട്ടി​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ മാ​​ത്യു (കു​​മ്പ​​ക്കാ​​ട് പാ​​പ്പ​​ച്ച​​ൻ-63)നെ ​​പൊലീ​​സ് അ​​റ​​സ്റ്റു ചെ​​യ്തു. പ്ര​​തി​​യെ ര​​ക്ഷ​​പ്പെടാ​​ൻ സ​​ഹാ​​യി​​ച്ച പു​​ളി​​ന്താ​​നം വെ​​ള​​ളാം പൊ​​യ്ക​​യി​​ൽ അ​​നീ​​ഷ് മോ​​നും പൊലീ​​സ് പി​​ടി​​യി​​ലാ​​യി​​ട്ടു​​ണ്ട്.

Read Also : രാജ്യത്തെ പെട്രോളിയം കമ്പനികൾ പെട്രോൾ വിൽക്കുന്നത് ലാഭത്തോടെ, ഏറ്റവും പുതിയ കണക്കുകളുമായി ഐസിഐസിഐ സെക്യൂരിറ്റീസ്

കു​​ന്ന​​ന്താ​​നം ടൗ​​ണി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ല​​ര​​യോ​​ടെയാണ് സം​​ഭ​​വം. ത​​ടി​​ ക​​ച്ച​​വ​​ട​​ക്കാ​​ര​​നാ​​യ സെ​​ബാ​​സ്റ്റ്യ​​നും തൊ​​ഴി​​ലാ​​ളി​​യാ​​യ സ​​ജീ​​ന്ദ്ര​​നും ത​​മ്മി​​ൽ ദീ​​ർ​​ഘ​​കാ​​ല​​മാ​​യി അ​​ടു​​ത്ത ബ​​ന്ധ​​മു​​ണ്ടാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും ത​​മ്മി​​ൽ ടൗ​​ണി​​ൽ വ​​ച്ച് ത​​ർ​​ക്ക​​വും ക​​യ്യാ​​ങ്ക​​ളി​​യും ഉ​​ണ്ടാ​​യി. തു​​ട​​ർ​​ന്ന്, സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ഹ​​ന​​ത്തി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന ക​​ത്തി​​യെ​​ടു​​ത്ത് സ​​ജീ​​ന്ദ്ര​​നെ കു​​ത്തു​​ക​​യാ​​യി​​രു​​ന്നു.

സ​​ജീ​​ന്ദ്ര​​നെ നാ​​ട്ടു​​കാ​ർ ചേർന്ന് ഉടനെ തി​​രു​​വ​​ല്ല​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ​​ഞ്ജു​​ഷ​​യാ​​ണ് സ​​ജീ​​ന്ദ്ര​​ന്‍റെ ഭാ​​ര്യ, മ​​ക്ക​​ൾ: ഭാ​​ഗ്യ​​ല​​ക്ഷ്മി, യ​​ദു​​കൃ​​ഷ്ണ​​ൻ, ഹ​​രി​​കൃ​​ഷ്ണ​​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button