
ഇന്ന് മിക്ക ആളുകളിലും ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ. കാൽസ്യം, യൂറിക് ആസിഡ് എന്നിങ്ങനെയുള്ള ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് കിഡ്നി സ്റ്റോൺ രൂപപ്പെടാനുള്ള പ്രധാന കാരണം. കിഡ്നി സ്റ്റോൺ പലതരത്തിലുണ്ട്. ഇവയിൽ സർവ്വസാധാരണമാണ് കാൽസ്യം സ്റ്റോൺ. കിഡ്നി സ്റ്റോൺ രൂപപ്പെടുമ്പോൾ തന്നെ ചില ലക്ഷണങ്ങൾ ശരീരം പ്രകടമാക്കാറുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
കിഡ്നി സ്റ്റോൺ ഉണ്ടാകുമ്പോൾ ആദ്യ ലക്ഷണങ്ങളിലൊന്ന് അടിവയറ്റിൽ ഉണ്ടാക്കുന്ന വേദനയാണ്. ചിലപ്പോൾ ശരീരത്തിന്റെ പുറകിൽ പെട്ടെന്ന് വേദന അനുഭവപ്പെടുന്നതും കിഡ്നി സ്റ്റോണിന്റെ ലക്ഷണങ്ങളിലൊന്നാണ്.
മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അവ നിസാരവൽക്കരിക്കരുത്. കിഡ്നി സ്റ്റോണിന്റെ പ്രധാന ലക്ഷണമാണ് മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന. അതിനാൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
മൂത്രത്തിന് നിറവ്യത്യാസം കാണുകയാണെങ്കിൽ, അവയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൂത്രത്തിന്റെ നിറം പിങ്ക്, തവിട്ട്, ചുവപ്പ് എന്നിങ്ങനെ നിറത്തിലുള്ളതാണെങ്കിൽ കിഡ്നി സ്റ്റോൺ സങ്കീർണമായതിന്റെ സൂചനയാണ്.
പെട്ടെന്ന് ഉണ്ടാകുന്ന പനി, വിറയൽ എന്നിവ കിഡ്നി സ്റ്റോണിന്റെ സൂചനയായി കണക്കാക്കാറുണ്ട്. വിട്ടുമാറാത്ത പനി അനുഭവപ്പെടുമ്പോൾ ഡോക്ടറെ സമീപിക്കേണ്ടതാണ്.
Post Your Comments