NewsHealth & Fitness

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ, രക്തസമ്മർദ്ദം പിടികൂടാനുള്ള സാധ്യത വളരെ കൂടുതലാണ്

മിക്ക ആളുകളെയും പിടികൂടുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. ഇവ കൃത്യസമയത്ത് കണ്ടുപിടിക്കാതിരിക്കുന്നതും, ചികിത്സ തേടാതിരിക്കുന്നതും സങ്കീർണതകളിലേക്ക് നയിച്ചേക്കാം. അതുകൊണ്ടുതന്നെ രക്തസമ്മർദ്ദത്തെ നിശബ്ദ കൊലയാളിയെന്ന് വിശേഷിപ്പിക്കാറുണ്ട്. രക്തസമ്മർദ്ദമുള്ളവരിൽ ചില ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. അത്തരത്തിലുള്ള ലക്ഷണങ്ങളും പരിഹാരങ്ങളും എന്തൊക്കെയാണെന്ന് അറിയാം.

ശരീരഭാരം കൂടുന്നത് രക്തസമ്മർദ്ദം വർദ്ധിക്കുന്നതിന് കാരണമാകാറുണ്ട്. അതിനാൽ, രക്തസമ്മർദ്ദം ഉള്ളവർ ശരീരഭാരം നിയന്ത്രിച്ചു നിർത്തേണ്ടത് അനിവാര്യമാണ്.

Also Read: കനത്ത മഴ: മക്കയിലെ നിർമാണ ജോലികൾ നിർത്തിവെച്ചു

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ, രക്തസമ്മർദ്ദം പിടികൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ, ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് പരമാവധി കുറയ്ക്കാൻ ശ്രമിക്കുകയും, പാക്ക് ചെയ്ത ഭക്ഷണങ്ങൾ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കേണ്ടതുമാണ്. ഇത്തരത്തിലുള്ള ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ ഉപ്പ് ചേർക്കാറുണ്ട്.

പുകവലി ശീലം ഉള്ളവരിൽ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കൂടാതെ, ഹൃദയ സംബന്ധമായ അസുഖങ്ങൾ പിടിപെടാനും, ക്യാൻസർ വരാനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button