Latest NewsUAENewsInternationalGulf

അസ്ഥിര കാലാവസ്ഥ: ഗ്ലോബൽ വില്ലേജ് അടച്ചു

ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജ് താത്ക്കാലികമായി അടച്ചു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി. ഗ്ലോബൽ വില്ലേജ് ജനുവരി 7 ശനിയാഴ്ച്ച താത്കാലികമായി അടച്ചുവെന്ന് അധികൃതർ അറിയിച്ചു.

Read Also: സ്വകാര്യമേഖലയിൽ സ്വദേശിവത്ക്കരണം നാലു ശതമാനമാക്കും: നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

മോശം കാലാവസ്ഥ കണക്കിലെടുത്ത് ദുബായ് ഗ്ലോബൽ വില്ലേജിലെത്തുന്ന അതിഥികളുടെയും സംഘാംഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് മുൻകരുതൽ നടപടിയെന്ന നിലയിലാണ് ശനിയാഴ്ച്ച ഗ്ലോബൽ വില്ലേജ് അടച്ചിടാൻ തീരുമാനിച്ചത്. ജനുവരി 8 ഞായറാഴ്ച്ച വൈകുന്നേരം നാല് മണി മുതൽ പ്രവർത്തനം പുനഃരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഗ്ലോബൽ വില്ലേജ് അധികൃതർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മഴ ശക്തമാകാനാണ് സാധ്യതയെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. വിവിധ എമിറേറ്റുകളിൽ താപനില കുറയാനും സാധ്യതയുണ്ട്.

Read Also: സോളാർ വൈദ്യുതി ഉൽപ്പാദന രംഗത്തേക്ക് ചുവടുറപ്പിക്കാനൊരുങ്ങി കേരള പ്ലാന്റേഷൻ കോർപ്പറേഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button